റെബേക്കക്ക് സർപ്രൈസുമായി ഭർത്താവ് ശ്രീജിത്ത്‌ വിജയൻ. ഞെട്ടലോടെ താരം.

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് റബേക്ക സന്തോഷ്. ഈയടുത്ത്താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റെബേക്ക. കാവ്യ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം. കുറച്ചു മാസങ്ങൾക്കു മുൻപാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.

   

സോഷ്യൽ മീഡിയകളിൽ വലിയ ആഘോഷമായിരുന്നു റബേക്കയുടെ വിവാഹം. സംവിധായകനായ ശ്രീജിത്ത് വിജയനുമായാണ് താരത്തിന്റെ വിവാഹം നടന്നത്. ഇപ്പോൾപുതിയ സർപ്രൈസ് വീഡിയോയുമായിആരാധകർക്ക് മുൻപിൽഎത്തിയിരിക്കുകയാണ് ഇരുവരും.താരത്തിനു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് ശ്രീജിത്ത്‌ വിജയൻ. ആപ്പിൾ വാച്ച് ആണ് താരത്തിനായി ശ്രീജിത്ത്‌ സമ്മാനിച്ചത്.

കള്ളം പറഞ്ഞാണ് താരത്തെ ഷോറൂമിൽ എത്തിച്ചത്.ഇവർക്ക് അൻബോക്സിങ് വീഡിയോ വേണം എന്ന് പറഞ്ഞാണ് റെബേക്കയെ കൊണ്ട് വാച്ച് തുറപ്പിക്കുന്നത്. അവസാനം സർപ്രൈസ് ആയി വാച്ച് കയ്മാറുന്ന വീഡിയോ ആണ് വൈറൽ ആയത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ്ഇരുവരും വിവാഹിതരാകുന്നത്. മാർഗംകളി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ.

കൂടാതെ ഒരു സിനിമറ്റോഗ്രാഫർ കൂടി ആണ് ശ്രീജിത്ത്‌. കസ്തൂരിമാൻ എന്ന പരമ്പരക്ക് ശേഷം ഇപ്പോൾ കളിവീട് എന്ന സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലാണ് റബേക്ക അഭിനയിക്കുന്നത്. ഒരുപാട് ആരാധകരുള്ള താരമാണ് റെബേക്കാ.പുതിയ സർപ്രൈസ് നൽകുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വിരൽ ആകുന്നത്.വീഡിയോയുടെ അവസാനം ശ്രീജിത്ത് തന്നെ റെബേക്കക്കു വാച്ച് കെട്ടിക്കൊടുക്കുന്നതും കാണാം.

Leave a Reply

Your email address will not be published. Required fields are marked *