ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് സുമ ജയറാം. ഇപ്പോൾവെള്ളിത്തിരയിൽ സജീവമല്ലെങ്കിലും ഒരുകാലത്ത് നിരവധി ചിത്രങ്ങളിൽഅഭിനയിച്ചിട്ടുള്ള വ്യക്തിയാണ് സുമ. ഇഷ്ടം കുട്ടേട്ടൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും സുമ വേഷമിട്ടിട്ടുണ്ട്. 2013 ലാണ് വിവാഹിതയാകുന്നത്. ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പിനെ ആണ് താരം വിവാഹം ചെയ്തത്.
കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും താരം സോഷ്യൽ മീഡിയകളിലൂടെ വിശേഷങ്ങൾ അറിയിക്കാരുണ്ടായിരുന്നു.താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. തന്റെ അമ്പതാം വയസ്സിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ വാർത്ത സോഷ്യൽ മീഡിയകളിൽ താരംഗമായിരുന്നു. ഇപ്പോൾ മക്കളുടെ മാമോദിസ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.
ജോർജ് ആന്റണി എന്നാണ് രണ്ടു പോന്നോമനകൾക്കും പേര് വെച്ചിരിക്കുന്നത്. വലിയ ആഘോഷപൂർവ്വമാണ് ചടങ്ങുകൾ ഇരുവരും നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വെള്ള വസ്ത്രം അണിഞ്ഞു മാലാഖ കുട്ടികളെ പോലെയാണ് രണ്ടു പൊന്നോമനകളെയും ഒരുക്കിയത്.ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.
ഇപ്പോഴും താരത്തെ കാണാൻ മുൻപത്തെ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നും ആരാധകർ പറഞ്ഞു. ഒരുപാട് ആശംസകൾ ആണ് രണ്ടു പൊന്നോമനകൾക്കും എത്തിച്ചേരുന്നത്.കാത്തിരുന്നു കിട്ടിയ കുഞ്ഞുങ്ങളെ മാലാഖ കുഞ്ഞുങ്ങളെ പോലെ ആണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.ഇരുവരുടെയും ചിത്രങ്ങൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ.രണ്ടു പൊന്നോമനകൾക്കും ആയുരാരോഗ്യസൗഖ്യങ്ങളും നേരുകയാണ് ആരാധകർ.