മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന പേരാണ് മോഹൻലാലിന്റെ. ഏറ്റവും കൂടുതൽ ആരാധകരുള്ളനടന്മാരിൽ ഒരാളും മോഹൻലാലാണ്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് മഴവിൽ മനോരമ എന്ന ചാനലിന് വേണ്ടി താര സംഘടന ആയ അമ്മ ഒരുക്കുന്ന പ്രോഗ്രാമും ആയി ബന്ധപ്പെട്ട് പുറത്തു വന്ന ദൃശ്യങ്ങൾ ആണ്. ഈ പരിപാടിയുടെ പ്രോമോ വീഡിയോകൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. അടുത്ത ദിവസം പുറത്തുവന്ന ടീസറും മോഹൻലാലും ആയി ബന്ധപ്പെട്ട് വലിയ വൈറൽ ആയി.
മലയാളികളുടെഏവരുടെയും പ്രിയപ്പെട്ട താരമായ ഇന്ദ്രൻസുമായി മോഹൻലാൽ നടത്തുന്ന സംഭാഷണത്തിന്റെ ഭാഗങ്ങളാണ് വൈറൽ ആകുന്നത്.മഴവിൽ എന്റർടൈൻമെന്റ് അവാർഡ് നൈറ്റ് എന്നാണ് പരിപാടിയുടെ പേര്. പ്രമോ വീഡിയോയിൽ മോഹൻലാൽ ഇന്ദ്രൻസിനോട്ഞാനൊരുപാട് കാലമായി ഒരു കാര്യം ചോദിച്ചിട്ട് തന്നില്ലല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇതിനു ഇന്ദ്രൻസ് പറഞ്ഞ മറുപടി ആണ് വൈറൽ ആയി മാറുന്നത്. അതങ്ങനെഎല്ലാവരുടെയും അടുത്ത് പറയാൻ പറ്റുന്ന കാര്യമല്ലല്ലോ സാർ ചോദിച്ചത് എന്നായിരുന്നു ഇന്ദ്രൻസിന്റെ മറുപടി.
ഇതിൽ ഇന്ദ്രൻസ് വിനയത്തോടെ സാർ എന്നാണ് മോഹൻലാലിനെ അഭിസംബോധന ചെയ്യുന്നത് ഈ ഭാഗമാണ് ആരാധകർക്കിടയിൽ വൈറൽ ആകുന്നത്.ഇത്രയും വലിയ താരമായിട്ടും മോഹൻലാലിനെ സാർ എന്ന് വിളിക്കുന്നത് ഇന്ദ്രൻസിന്റെ വിനയം ആണെന്നും അംഗീകാരങ്ങൾ കൂടുന്തോറും വിനയം കൂടി വരുന്ന ഒരു മനുഷ്യനാണ് ഇന്ദ്രൻസ് എന്നാണ്. ഇതിനുപുറമേ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ശ്രീനിവാസനെയും ആദരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ദാസനും വിജയനും എന്ന അടിക്കുറുപ്പോടെ ആണ് ആരാധകർ ചിത്രങ്ങൾ പങ്കുവെച്ചത്.
നടൻ സിദ്ദിഖ് ഇതിനെക്കുറിച്ചു പറഞ്ഞത് ഓർമ്മകൾ പോലും നഷ്ട്ടപ്പെട്ട ഒരു കാലം ശ്രീനിവാസന് ഉണ്ടായിരുന്നു എന്നും അദ്ദേഹത്തെ തിരിച്ച കൊണ്ട് വരണം എന്ന് എല്ലാവരുടെയും ആഗ്രഹം ആയിരുന്നു എന്നും ഈ പരിപാടിയിലൂടെ അതിനു സാധിച്ചു എന്നും എല്ലാവരെയും ഞെട്ടിച്ചത് മോഹൻലാൽ ശ്രീനിവാസനെ സ്വീകരിച്ച രീതി ആയിരുന്നുവെന്നും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തതും ദാസനും വിജയനും വീണ്ടും ഒന്നിച്ചതും പരിപാടിയുടെ വലിയവിജയമായിരുന്നുവെന്നും ആണ് സിദ്ദിഖ് പറഞ്ഞത്.