ഡോക്ടർ റോബിൻ വെള്ളിത്തിരയിലേക്ക്. പുതിയ ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ വില്ലൻ.

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഡോക്ടർ റോബിൻ. ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച താരവും റോബിൻ ആണ്. ഷോയിൽ നിന്ന് പുറത്തായെങ്കിലും ഒരുപാട് ആരാധകരാണ് റോബിനുള്ളത്. ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ നിമിഷങ്ങൾക്ക് അകം ഏറ്റെടുക്കാറുണ്ട്.

   

താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ വിശേഷങ്ങളുമായാണ് റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.ഉണ്ണിമുകൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായി റോബിൻ ആണ് എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് വെച്ച് നടന്നിരുന്നു.

ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് തിരക്കഥാകൃത്ത് ഉദയ കൃഷ്ണ ഡോക്ടർ റോബിൻ ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തു. ബ്രൂസിലി എന്നാണ് ചിത്രത്തിന് പേര് വെച്ചിരിക്കുന്നത്. ചടങ്ങിൽ വെച്ച് ഗോകുലം ഗോപാലൻ റോബിനെ കുറിച് പറഞ്ഞ വാക്കുകൾ തരംഗമാവുകയാണ് ഇപ്പോൾ. റോബിൻ തന്റെ മകനെ പോലെയാണെന്നും നേരത്തെ റോബിൻ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു.

എന്നും ബിഗ് ബോസ് സീസൺ നാലിൽ വിജയിയായി പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു റോബിൻ എന്നും കിരീടം ലഭിച്ചില്ലെങ്കിലും അതിലും ഏറെ ഇരട്ടി സന്തോഷമാണ് ഇന്ന് റോബിന് ഉള്ളത് എന്നും ഗോകുലം ഗോപാലൻ പറഞ്ഞു. റോബിന്റെ പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് റോബിൻ ആരാധകർ ഇപ്പോൾ. സിനിമയാണ് തന്റെ ലക്ഷ്യം എന്ന് റോബിൻ മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം യാഥാർഥ്യമാവുകയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *