മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിത ആണ് ഐശ്വര്യ ദേവി. പാടാത്ത പൈങ്കിളി എന്ന ഹിറ്റ് പരമ്പരയിലെ അവന്തിക ആയി മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ ഏഴിന് ആയിരുന്നു ഐശ്വര്യയുടെ വിവാഹം. ഇപ്പോൾ ഇതാ പുതിയ വിശേഷങ്ങളുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് ഐശ്വര്യ ദേവി.
ഐശ്വര്യ ദേവിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഐശ്വര്യ ആരാധകരുമായി പങ്കുവെക്കുന്നത്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.പുതിയ വീട്ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ എന്നാണ് ആരാധകർ പറയുന്നത്.സിദ്ധാർഥ് ആണ് ഐശ്വര്യയുടെ ഭർത്താവ്. ഇവരുടെ വിവാഹംപ്രണയ വിവാഹമായിരുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നത്.
എന്നാൽ അങ്ങനെയല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് പക്കാ അറേഞ്ച്ഡ് മേരേജ് ആണെന്നും ആയിരുന്നു ഐശ്വര്യ പറഞ്ഞത്. ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും വൈറൽ ആയിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിൽ മുൻനിരയിൽ തന്നെയാണ് പാടാതെ പൈങ്കിളി. ഒരുപാട് പ്രേക്ഷകരാണ് ഈ ചാനൽ പരമ്പരക്കുള്ളത്. പരമ്പരയില കഥാപാത്രങ്ങൾ മാറിമാറി വരുന്നുവെങ്കിലും വരുന്നവർക്ക് എല്ലാം നല്ല സ്വീകാര്യതയാണ് ലഭിക്കാറ്.
അങ്ങനെ സ്വീകാര്യത ലഭിച്ച നടിയാണ് ഐശ്വര്യ ദേവി. ഐശ്വര്യയ്ക്ക് മുൻപ് വേറൊരു താരമായിരുന്നു അവന്തിക എന്ന വേഷം ചെയ്തിരുന്നത്. പിന്നീട് ആയിരുന്നു അവന്തിക ആയിട്ടുള്ള ഐശ്വര്യയുടെ കടന്നുവരവ്. പരമ്പരയിൽ വന്ന് ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു ഐശ്വര്യ. ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഓരോ വാർത്തകളും സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ തന്റെ പുതിയ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.