എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി താരദമ്പതികൾ! ആരാധകരുമായി വീഡിയോ പങ്കുവെച്ച് നസ്രിയ.

പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളിൽ ഒന്നാണ് ഫഹദ് നസ്രിയ. മലയാള സിനിമയിലെ തന്റെ അഭിനയ ശൈലികൊണ്ട് സൂപ്പർ സ്റ്റാറായി മാറിയ നടനാണ് ഫഹദ് ഫാസിൽ. ഏറെ പ്രതീക്ഷയോടെയാണ് ഫഹദിന്റെ ഓരോ സിനിമകളും ആരാധകർ നോക്കികാണാറ്. പ്രേക്ഷകരുടെ പ്രതീക്ഷക ളെഒരിക്കലും ഫഹദ് ഫാസിൽ എന്ന നടൻ നിരാശപ്പെടുത്തിയിട്ടില്ല.

   

അവസാനം ഇറങ്ങിയ മലയൻ കുഞ്ഞ് എന്ന ചിത്രവും വലിയ വിജയം ആണ്. കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് ഫഹദ് ഫാസിൽ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് 50 ഓളം ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു നസ്രിയയുടെ മലയാള സിനിമയിലേക്കുള്ള കാൽവെയ്പ്പ്. പിന്നീട് അങ്ങോട്ട്മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായി നസ്രിയ മാറി.

സിനിമ പ്രേമികളുടെ കൊച്ചനിയത്തിയെ പോലെയാണ് നസ്രിയയെ എല്ലാവരും കണ്ടിരുന്നത്. മലയാളം ഹിന്ദി തമിഴ്തുടങ്ങിയനിരവധി ഭാഷകളിലുംനസ്രിയ അഭിനയിച്ചു. നാനി യുമായി ആഹാ സുന്ദര എന്ന ചിത്രമാണ് അവസാനമായി റിലീസ് ആയത്.ചിത്രം വൻ വിജയം ആയിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാവുന്നത്. സോഷ്യൽ മീഡിയകളിൽ ഫഹദ് സജീവമല്ലെങ്കിലും നസ്രിയ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ അതുപോലൊരു വിശേഷമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും എട്ടാം വിവാഹവാർഷികവുമായി ബന്ധപ്പെട്ടാണ് പുതിയ വീഡിയോ പങ്കുവെച്ചത്. ഭ്രാന്തിന്റെ ഒരു വർഷം കൂടി എട്ടു വർഷങ്ങൾക്കു മുൻപ് ഏകദേശം ഈ സമയത്താണ് വിവാഹിതരാകുന്നത് ദൈവമേ ഇതൊരു യാത്രയാണ് എന്ന അടിക്കുറിപ്പോടെ ആണ് ഇരുവരും സൈക്കിൾ ചവിട്ടുന്ന വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. ഒരുപാട് അഭിനന്ദനങ്ങൾ ആണ് വീഡിയോയുടെ താഴെ എത്തിച്ചേരുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *