താര രാജാക്കന്മാർ ഒത്തുകൂടിയപ്പോൾ! ലാലേട്ടന്റെ പുതിയ വീടുകാണാൻ എത്തി മമ്മൂക്ക.

മലയാള സിനിമയുടെ ഒരു നാണയത്തിലെ രണ്ടു വശങ്ങളാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. മലയാള സിനിമയിൽ ഏറ്റവും ആരാധകരുള്ള രണ്ടു നടന്നാവിസ്മയങ്ങൾ ആണ് ഇരുവരും. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. കഴിഞ്ഞദിവസം ലാലേട്ടൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. കൊച്ചിയിലെ ലാലേട്ടന്റെ പുതിയ ഫ്ലാറ്റ് കാണാൻ എത്തിയതാണ് മമ്മൂക്ക.

   

കുറച്ചു ദിവസങ്ങളായി ലാലേട്ടന്റെ പുതിയ ഫ്ലാറ്റിനെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് കൊച്ചിയിലെ ലാലേട്ടന്റെ ആഡംബര ഫ്ലാറ്റ് കാണാനായി എത്തുന്നത്. ഇച്ചാക്ക എന്ന ക്യാപ്‌ഷനോടെ ആണ് ലാലേട്ടൻ ആരാധകർക്കായി ചിത്രം പങ്കുവെച്ചത്. ഇരുവരുടെയുംചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഇരുവരുടെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയകളിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാവരും ഏറ്റെടുക്കാറുള്ള ഒന്നാണ്. ഇവർ രണ്ടുപേരും ഒത്തുള്ള സിനിമകൾ എല്ലാം തന്നെ വലിയ വിജയമാണ് തീയേറ്ററുകളിൽ സൃഷ്ടിക്കാറുള്ളത്.മലയാള സിനിമയുടെ രണ്ട് അറ്റങ്ങൾ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.

ചിത്രം നിമിഷങ്ങൾക്കകം ഒരുപാട് പേജുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും നിറഞ്ഞു.ഇരുവരും ഒന്നിച്ചുള്ള അടുത്ത ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏതായാലും ഇരുവരും ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മലയാള സിനിമ ആസ്വാദകർ ഇപ്പോൾ.രണ്ടു പേരും സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ചു.അറ്റ് ലാസ്‌റ് ന്യൂ ഹോം എന്ന തലക്കെട്ടോടെ ആണ് മമ്മൂക്ക ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *