സിനിമാതാരം അനന്യയുടെ സഹോദരൻ അർജുൻ വിവാഹിതനായി.

സിനിമാതാരം അനന്യയുടെ സഹോദരനും അതിലുപരി സിനിമാതാരവുമായ അർജുൻ വിവാഹിതനായി. ഡാൻസർ ആയ മാധവി ആണ് അർജുന്റെ വധു. സഹോദരന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തി ചെയ്യുന്ന അനന്യയെ ആണ് കഴിഞ്ഞദിവസം കണ്ടത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു അർജുന്റെയും മാധവിയുടെയും വിവാഹം. കല്യാണ മണ്ഡപത്തിൽ വച്ച് താലികെട്ടുന്ന സമയം അർജുന്റെ വധു കണ്ണീരണിയുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.

   

സന്തോഷം കൊണ്ടാണ് താരം കരഞ്ഞതെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് താരം പ്രതികരിച്ചത്. തനിക്ക് വലിയ ടെൻഷൻ ആയിരുന്നു എന്നാണ് അനന്യ പറഞ്ഞത്. ഒരുപാട് വിവാഹങ്ങൾ ഉള്ള ദിവസമായതിനാൽ അതുമായുള്ള ടെൻഷൻ ആയിരുന്നു തനിക്ക് എന്ന് അനന്യ കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞദിവസം വിവാഹങ്ങൾക്കായുള്ള വലിയ തിരക്കാണ് ഗുരുവായൂരമ്പലത്തിൽ കാണാൻ ഇടയായത്. ഒരുപാട് നാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്ത്.

ഒരു സിനിമാതാരം എന്നതിലുപരി അവതാരകനും റേഡിയോ ജോക്കിയും ഒക്കെ ആണ് അർജുൻ. വിവാഹ ചടങ്ങിൽ തിളങ്ങി നിൽക്കുന്ന അനന്യയുടെ ചിത്രവും വൈറൽ ആയിരുന്നു. ആസിഫ് അലി നായകനായ കുഞ്ഞേൽദോ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് അർജുൻ അവസാനമായി ചെയ്തത്. ചിത്രത്തിൽആസിഫ് അലിയുടെ സുഹൃത്തായി ആയിരുന്നു താരം വേഷമിട്ടത്. ഇനിയും ചിത്രങ്ങൾ വരാനിരിക്കുന്നുണ്ട് എന്നാണ് അർജുൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മഴവിൽ മനോരമയിലും സി കേരളത്തിലും ഒക്കെയായി നിരവധി പ്രോഗ്രാമുകളിൽ അർജുൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാട്ടിലും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് അർജുൻ അതുകൊണ്ടുതന്നെ അർജുന്റെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. നേരത്തെ അര്‍ജുന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത അർജുന്റെ കല്യാണ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *