ഒന്നാം സ്ഥാനം സാന്ത്വനത്തിന് തന്നെ. റേറ്റിങ്ങിൽ കുടുംബ വിളക്കിനെ പിന്നിലാക്കി സാന്ത്വനം.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന രണ്ട് ടെലിവിഷൻ പരമ്പരകളാണ് സാന്ത്വനവും കുടുംബ വിളക്കും. രണ്ടു പരമ്പരകൾക്കും വലിയ ആരാധക പിന്തുണ ആണുള്ളത്. ഈ രണ്ട് പരമ്പരകളും തമ്മിലാണ് റേറ്റിംഗിൽ എപ്പോഴും മത്സരം നടക്കാറ്. കുറച്ചുകാലുകൾക്ക് മുൻപ് വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ടിവി പരമ്പരകൾ നേരിട്ടുകൊണ്ടിരുന്നത്. നിലവാരമില്ലാത്തതിനാൽ അവാർഡുകൾ പോലും പരമ്പരകളെ നിരസിക്കുകയുണ്ടായി. എന്നാൽ ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നപരമ്പരകൾക്ക് വലിയ ആരാധകരാണ് ഉള്ളത്.

   

അതിൽ ഏറ്റവും മുന്നിലുള്ള രണ്ട് പരമ്പരകളാണ് സാന്ത്വനവും കുടുംബവിളക്കും.കുറച്ചധികം കാലങ്ങളായി റേറ്റിംഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഈ രണ്ടു പരമ്പരകൾ മാറി മാറി വഹിക്കുന്നുണ്ട്. ഈയാഴ്ച പുറത്തുവരുന്ന റേറ്റിംഗ് റിപ്പോർട്ടുകളിൽ കുടുംബ വിളക്കിനെ പിന്നിലാക്കി ആണ് സാന്ത്വനം ഒന്നാമതെത്തിയിരിക്കുന്നത്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരുണ്ട്.

ഇവർക്കായി നിരവധി ഫാൻസ്‌ ഗ്രൂപ്പുകളും നിലവിലുണ്ട്. കുട്ടികൾ മുതൽപ്രായമായവർ വരെഒരുപോലെ ആസ്വദിക്കുന്നപരമ്പരകളാണ് ഏഷ്യാനെറ്റിന്റെ വിജയം.സാന്ത്വനം പരമ്പരയിലെ ശിവൻ അഞ്ജലി എന്നീ കഥാപാത്രങ്ങൾക്ക് യുവാക്കൾക്കിടയിൽ വരെ വലിയ ആരാധന പിന്തുണ ആണ് ഉള്ളത്.അതുപോലെ തന്നെ ഉള്ള പരമ്പര ആണ് കുടുംബവിളക്കും. റേറ്റിംഗിൽ മൂന്നാമത് ഉള്ളത് മൗനരാഗം എന്ന സീരിയലാണ്.

ഈ പരമ്പരക്ക് നാലാം സ്ഥാനം ആയിരുന്നു പുതിയ മാറ്റങ്ങൾ വരുത്തിയ പരമ്പര റേറ്റിംഗിൽ മുന്നിലേക്ക് വരികയായിരുന്നു.സാന്ത്വനം കുടുംബത്തെ സ്വന്തം കുടുംബം പോലെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരും.ഒപ്പം അതിലെ കഥാപാത്രങ്ങളെയും ഒരുപോലെ ഏറ്റെടുക്കുകയാണ് പ്രേക്ഷകർ.ഇപ്പോൾ എല്ലാ ആഴ്ചകളിലെയും റേറ്റിംഗ് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *