പുത്തൻ ഫോട്ടോഷൂട്ടിൽ തിളങ്ങി മലയാളി പ്രേക്ഷകരുടെ ഇഷ്ട നായിക മിയ! മിയ പങ്കുവെച്ച് പുതിയ ചിത്രങ്ങൾ വൈറൽ.

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നായികയാണ് മിയ ജോർജ്. 2008 മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു മിയ. എന്നാൽ 2015ൽ പുറത്തിറങ്ങിയ അനാർക്കലി എന്ന ചിത്രത്തിലെ ഡോക്ടർ ഷെറിൻ എന്ന കഥാപാത്രത്തിലൂടെയാണ് മിയ ശ്രദ്ധേയയാവുന്നത്.മലയാള സിനിമയിൽ മാത്രമല്ല തമിഴിലും മിയ ജോർജ് വേഷമിട്ടു. 2020 സെപ്റ്റംബറിൽ ആണ് മിയ വിവാഹിതയാവുന്നത്. വ്യവസായി ആയ അശ്വിൻ ഫിലിപ്പ് ആണ് മിയയെ വിവാഹം ചെയ്തത്.

   

ജൂലൈ 7 നാണ് മിയക്ക് കുഞ്ഞ് ജനിക്കുന്നത്. ലൂക്കാ എന്നാണ് മിയയുടെകുട്ടിയുടെ പേര്. കുഞ്ഞു ലൂക്കക്ക് ഒരുപാട് ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഈയിടെ മിയ ലൂക്കായ്ക്ക് പാട്ടുപാടി കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വിവാഹത്തിനുശേഷം സിനിമാ മേഖലകളിൽ നിന്നും മാറിനിന്ന മിയ ഇപ്പോൾ വീണ്ടും മിനിസ്ക്രീനിലൂടെ സജീവമാവുകയാണ്.

മിയയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അതിമനോഹരമായാണ് മിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരിയാൽ നാരി ശോഭിതെ…. നാരിയാൽ സാരി ശോഭിതെ എന്ന അടിക്കുറുപ്പോടെ ആണ് മിയ ചിത്രങ്ങൾ പങ്കുവെച്ചത്. ക്യാപ്ഷൻ അമ്മയുടെ വകയാണെന്നും രസകരമായി അടിക്കുറുപ്പിൽ ഉണ്ട്. നിലവിൽ മലയാള സിനിമയിൽ സജീവം അല്ലെങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ താരം നിറഞ്ഞു നിൽക്കുകയാണ്.

മിയയുടെ തിരിച്ചുവരവിനായി ആകാംക്ഷയിലാണ് ആരാധകരും.തരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധി താരങ്ങളും ഇതിൽ ഉണ്ട്.ഏതായാലും പുതിയ ചിത്രത്തോടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ് മിയ ജോർജ്.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *