ജന്മാഷ്ടമി നാളിൽ സിനിമാതാരം നമിതയ്ക്ക് ഇരട്ടിമധുരം. സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് താരം.

ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്തെ കയ്യിലെടുത്ത താരമാണ് നമിത. മോഡലിംഗ് വേദികളിലൂടെ കടന്നുവന്ന സിനിമ ലോകത്ത് സജീവ സാന്നിധ്യമായ നമിത ഒട്ടനവധി വേഷങ്ങളിലൂടെ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. കന്നട തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിൽ താരം നിറഞ്ഞു നിന്നു. അതുകൂടാതെമലയാളികളുടെ പ്രിയപ്പെട്ടശ്രീ മോഹൻലാൽ അഭിനയിച്ചപുലിമുരുകൻ എന്ന സിനിമയിലും നമിത വേഷം അണിഞ്ഞു. ചിത്രത്തിലെ അഭിനയത്തോടെ നമിത മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി.

   

സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം നമിത ആരാധകർക്കായി പങ്കുവെക്കാറുണ്ട് താരത്തിന്റെ മറ്റേൺറ്റി ഫോട്ടോ ഷൂട്ടും സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. ഒട്ടനവധി സോഷ്യൽ മീഡിയ പ്രേക്ഷകർ നമിതക്കായി ഉണ്ട്. ഇപ്പോഴിതാ ഇരട്ടി മധുരവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നമിത. താൻ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ സന്തോഷം സോഷ്യൽ മീഡിയ പ്രേക്ഷകർക്കായിപങ്കുവെക്കുകയാണ് താരം.

ഹരേ കൃഷ്ണ ഇന്ന് തുടങ്ങുന്ന തലക്കെട്ടോടെ ആണ് അവരുടെ സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇതോടൊപ്പം പ്രേക്ഷകരുടെ സ്നേഹവും അനുഗ്രഹവും തങ്ങൾക്കൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും. ഗർഭകാല യാത്രയിലൂടെ തന്നെ നയിച്ചതിനും തന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനു ഡോക്ടർ ഭുവനേശ്വരിയുടെ ടീമിനോട് താൻ കടപ്പെട്ടിരിക്കുന്നു എന്നും.

ഒരു നല്ല സുഹൃത്തും ഗൈഡും ആയതിന് ഡോക്ടർ നരേഷിനെ തന്റെ പ്രത്യേക പരാമർശം എന്ന അടിക്കുറിപ്പോടെ ആയിരുന്നു പ്രേക്ഷകർക്കായി നമിത വീഡിയോ പങ്കുവെച്ചത്. ഇതോടൊപ്പം എല്ലാവർക്കും ജന്മാഷ്ടമി ആശംസകളും നമിത നേർന്നു. കുഞ്ഞുങ്ങളെ പിടിച്ചു നിൽക്കുന്ന ഭർത്താവിന്റെയും താരത്തിന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം ആകുന്നത്. വീഡിയോയ്ക്ക് താഴെ വലിയ തരത്തിലുള്ള ആശംസപ്രവാഹമാണ് എത്തിചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *