ശ്രീകൃഷ്ണനായി മാറി അനുശ്രീ! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ….|Anusree sree krishna jayandhi photoshoot

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അനുശ്രീ. ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളമനസുകളെ കീഴ്പ്പെടുത്തിയ താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ഉള്ള അനുശ്രീയുടെ കടന്നുവരവ്. പിന്നീട് അങ്ങോട്ട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലും താരം നായികയായി തിളങ്ങി. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത “ചന്ദ്രേട്ടൻ എവിടെയാ” എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി അനുശ്രീ.

   

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്താരം. ശ്രീകൃഷ്ണന്റെ ജന്മനാളായി ആഘോഷിക്കുന്ന ശ്രീകൃഷ്ണജയന്തിയിൽ കൃഷ്ണവേഷം ധരിച്ചാണ് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്. നവ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം നിരവധി ഗെറ്റപ്പുകളിൽ ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നു കൊണ്ടാണ് താരത്തിന്റെ പുതിയ ചിത്രം.

നിമിഷനേരങ്ങൾ കൊണ്ട് തന്നെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ഫോളോവേഴ്സ് അനുശ്രീക്കുണ്ട്. ഒട്ടനവധിചിത്രങ്ങളാണ് അനുശ്രീയെ തേടി എത്തുന്നത്. നിതിൻ നാരായണൻ ആണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശ്രീകൃഷ്ണനായി മാറിയ തരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.രാധയോടൊപ്പം വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇരിക്കുന്ന ചിത്രമാണ് പകർത്തിരിക്കുന്നത്.

ഓടക്കുഴലും കയ്യിൽ പിടിച്ച് രാധയെ ചേർത്തുനിർത്തി നിൽക്കുന്നതാണ് പുതിയ ഫോട്ടോ. ചിത്രങ്ങളോടൊപ്പം ഒരു ഡാൻസ് വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.ഇതിനോടകം തന്നെ വലിയ ജനശ്രദ്ധയാണ് അനുശ്രീ പിടിച്ചുപറ്റിയിട്ടുള്ളത്. ഭഗവാൻ ശ്രീകൃഷ്ണനായി വേഷപ്പകർച്ച ചെയ്ത താരത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയകൾ. ഒട്ടനവധി കമ്മെന്റുകളും ലൈകുകളും ആണ് താരത്തിന്റെ പുതിയ ചിത്രത്തിന് എത്തിച്ചേരുന്നത്. എന്തായാലും അനുശ്രീയുടെ പുതിയ ചിത്രം പ്രേക്ഷകപ്പ്രീതി നേടിക്കഴിഞ്ഞു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *