നടിയും നർത്തകിയുമായ താര കല്യാൺ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളായ സൗഭാഗ്യ വെങ്കിട്ഷ് സോഷ്യൽ മീഡിയകളിൽ നർത്താകിയായും മീഡിയ ഇൻഫ്ലുൻസറായും യൂട്യൂബറായും തിളങ്ങി നിൽക്കുകയാണ്. ചക്കപ്പഴം സീരിയലിലൂടെ മലയാളി മനസുകളിലേക്ക് കടന്നു വന്ന താരമാണ് സൗഭാഗ്യയുടെ ഭർത്താവായ അർജുൻ സോമശേഖർ. അഭിനയത്തിനുപുറമേ അർജുനും നൃത്തത്തിൽ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.സന്തോഷകരമായ ദാമ്പത്യത്തിലൂടെ കടന്നു പോകുന്ന ഇവർക്കൊരു കുഞ്ഞുമുണ്ട്. അർജുനും സൗഭാഗ്യയും ഒരുമിച്ചു നൽകിയ ഒരു ഇന്റർവ്യൂ ആണിപ്പോൾ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നത്.
ഇന്റർവ്യൂയിൽ രണ്ടുപേരും തമാശകൾ ഒക്കെ പറഞ്ഞ് വളരെ രസകരമായിട്ടാണ് മുന്നോട്ട് പോകുന്നത്. വീട്ടുകാര്യങ്ങൾക്ക് വേണ്ടി പണം കണക്ക് കൂട്ടാലോടു കൂടി കൈകാര്യം ചെയ്യുന്ന സൗഭാഗ്യ മികച്ച ഭാര്യയാണെങ്കിലും മേക്കപ്പിനു വേണ്ടിയാണ് അധികം ചെലവഴിക്കുന്നത് എന്നും പറയുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം ഇഷ്ടങ്ങൾക്ക് വേണ്ടി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. പൃഥ്വിരാജ്-കാവ്യാ മാധവൻ കൂട്ടുകെട്ടിൽ പിറന്ന അനന്തഭദ്രം എന്ന സിനിമയിലെ വില്ലൻ വേഷത്തിലെത്തുന്ന ‘ദിഗംബരൻ’ എന്ന കഥാപാത്രത്തെ.
പോലെയുള്ള വില്ലൻ കഥാപാത്രങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അർജുൻ പറഞ്ഞു. ബോഡി ഷെയ്മിങ്ന് ഇരയായിട്ടുണ്ടോ എന്ന് ചോദിച്ചതിന് ഭാര്യയും ഭർത്താവും ഒരുമിച്ച് പറഞ്ഞത് ഒട്ടും തന്നെ ബാധിച്ചിട്ടില്ല എന്നാണ്. മോശപ്പെട്ട രീതിയിൽ ഉള്ള കമന്റുകൾക്ക് ഒന്നും തന്നെ താൻ പ്രതികരിക്കാറില്ല എന്നും അർജുൻ കൂട്ടിച്ചേർത്തു. എന്നാൽ താരാകല്യാണിനെതിരെ മോശമായ രീതിയിൽ കമന്റ് വന്നപ്പോൾ ഒരു തവണ പ്രതികരിച്ചിട്ടുണ്ട് എന്നും അർജുൻ സമ്മതിച്ചു. തന്റെ അച്ഛന്റെ മരണത്തിനുശേഷം അമ്മയായ താര കല്യാൺ തനിച്ചാണ് ജീവിക്കുന്നത്, അതിനാൽ അമ്മയ്ക്ക് മറ്റൊരു കൂട്ട് വേണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട് എന്നു സൗഭാഗ്യ വ്യക്തമാക്കി.
ജീവിതം ആസ്വദിക്കാൻ ഏതു ഘട്ടത്തിൽ ആണെങ്കിലും ഒരാൾ കൂടെ വേണമെന്ന് പറയുന്നു. ഇതേ അഭിപ്രായമാണ് അർജുനും പങ്കെവയ്ക്കുന്നത്. അമ്മയെ കല്യാണ പെണ്ണിനെ പോലെ ഒരുക്കുന്ന വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ഭാര്യയ്ക്ക് പൊട്ടുകുത്താനോ മുല്ലപ്പൂ ചൂടാനോ പറ്റില്ല എന്ന് സമ്പ്രദായത്തോട് താൻ യോജിക്കുന്നില്ല എന്ന് വ്യക്തമാക്കി. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ചെയ്യുന്ന ചടങ്ങായ താലി ദുഃഖം ചെയ്യാൻ സമ്മതിച്ചിട്ടില്ല എന്നും പറഞ്ഞു. സൗഭാഗ്യ നല്ലൊരു മകളും ഭാര്യയും ആണെന്ന് നിസംശയം പറയാൻ സാധിക്കും.