ആരായാലും തൊഴുതുപോകും ഈ കെഎസ്ആർടിസി ഡ്രൈവറിന്റെ പ്രവർത്തി കണ്ടാൽ. കണ്ടു നോക്കൂ.

യാത്രകൾ പോകുന്ന സമയത്ത് നമ്മൾ ഒരുപാട് കാഴ്ചകൾ കാണാറുണ്ടല്ലോ ചില കാഴ്ചകൾ നമ്മളെ വല്ലാതെ ഹൃദയത്തിൽ സ്പർശിക്കുന്നതായിരിക്കും.അത്തരം ഒരു ദൃശ്യമാണ് ഇവിടെ സോഷ്യൽ മീഡിയയിൽവൈറലായി കൊണ്ടിരിക്കുന്നത് പലപ്പോഴും നമ്മൾ ബസ് ഡ്രൈവർമാരെ അവരുടെ വണ്ടിയോടിക്കുന്ന രീതിയെപ്പറ്റിയും യാത്രക്കാരോടുള്ള പെരുമാറ്റത്തിന്റെ രീതിയെ പറ്റിയും നമ്മൾ ഒരുപാട് അബ്യൂഹങ്ങൾ പരത്താറുണ്ട്.

   

അത്തരത്തിൽ ഒന്നാണ് കെഎസ്ആർടിസി ഡ്രൈവർമാരെ പറ്റിയുള്ള നമ്മളുടെ ചിന്തകൾ അവർ യാത്രക്കാരെ ഒന്നും കയറ്റാറില്ല പെട്ടെന്ന് വണ്ടി എടുത്തു പോകുന്നു ചില സ്റ്റോപ്പുകളിൽ നിർത്താറില്ല.ഇങ്ങനെയുള്ള ഒട്ടനവധി വാർത്തകൾ അതുകൊണ്ട് തന്നെ നമ്മളെ സംബന്ധിച്ച് എല്ലാ ഡ്രൈവർമാരെയും നമ്മൾ ആ രീതിയിൽ ആയിരിക്കും കാണുന്നത് പക്ഷേ എല്ലാവരും ഒരുപോലെയല്ല.

എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഈ ഒരു വീഡിയോ. ഇതിൽ നമുക്ക് വളരെ സ്നേഹനിധിയായിട്ടുള്ള യാത്രക്കാരോട് എല്ലാം തന്നെ വളരെ സ്നേഹം കാണിക്കുന്ന ഒരു ബസ് ഡ്രൈവറെ കാണാൻ സാധിക്കും. വ കാലിന് വയ്യാതെ ബസ്സിൽ കയറാൻ വേണ്ടി റോഡിലേക്ക് ഇറങ്ങി നിന്ന് ഒരു വയസ്സായ അമ്മൂമ്മയെ കണ്ട് ബസ് ഡ്രൈവർ പതിയെ വണ്ടി.

നിർത്തുകയും അമ്മൂമ്മ മെല്ലെ നിരങ്ങി വണ്ടിയുടെ അടുത്തേക്ക് വരുന്നത് വരെ വണ്ടി നിർത്തിയിടുകയും ശേഷം കണ്ടക്ടർ ഇറങ്ങിവന്ന് അമ്മൂമ്മയെ ബസ്സിലേക്ക് കയറ്റിവിടുന്നത് ആണ് രംഗം. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് എല്ലാവർക്കും തന്നെ വലിയൊരു സന്തോഷവും അതുപോലെ തന്നെ അഭിമാനവും തോന്നുകയാണ് ഈ ഡ്രൈവർമാരെ പറ്റി ഓർത്ത്.