രാവിലെ നിർമ്മാല്യം തൊഴാൻ വേണ്ടി ആരതിയും അമ്മയും എത്രയും പെട്ടെന്ന് റെഡിയായി. കുറെ നാളത്തെ ആഗ്രഹമായിരുന്നു അത് കിടന്നുറങ്ങുന്ന ഭർത്താവിനെയും കുഞ്ഞിനെയും അവൾ മാറിമാറി നോക്കി ഭർത്താവിനെ തട്ടി വിളിച്ചുകൊണ്ട് അവൾ പറഞ്ഞു ഞങ്ങൾ ക്ഷേത്രത്തിൽ പോകുന്നു വരുമ്പോഴേക്കും കുഞ്ഞിനെ റെഡിയാക്കി വയ്ക്കുക എന്ന്. അപ്പോഴും തന്റെ ഭർത്താവ് ഉറങ്ങിയിരുന്നില്ല കാരണം ഇപ്പോഴും തന്നെ ഭർത്താവ് ആലോചിക്കുന്നത്ആ അമ്മയെ പറ്റിയായിരുന്നു ഇന്നലെ ക്ഷേത്രത്തിലേക്ക്.
എത്തിയപ്പോൾ കണ്ട അമ്മയെ പറ്റി ആ അമ്മയുടെ മുഖം ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല. പെട്ടെന്ന് തന്നെ കുഞ്ഞിനെ റെഡിയാക്കി. അതിനുശേഷം കുഞ്ഞിനെ എല്ലാം റെഡിയാക്കി തന്റെ ഭാര്യയും അമ്മയും വന്നപ്പോൾ കുഞ്ഞിനെയും കൊണ്ട് ചോറുണ്ണാൻ വേണ്ടി ക്ഷേത്രത്തിലേക്ക് പോയി എല്ലാം കഴിഞ്ഞ് തിരികെ ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ അമ്മയെ തന്നെയാണ് തിരഞ്ഞത് പെട്ടെന്ന് അമ്മയെ കണ്ടു. ഒരു ഫോട്ടോ കയ്യിൽ പിടിച്ചു കൊണ്ട് എല്ലാവരുടെ അടുത്തും പോയി എന്റെ മകനെ കണ്ടോ എന്ന് ചോദിച്ച് അലഞ്ഞു നടക്കുന്ന അമ്മയായിരുന്നു അത്.
ഭാര്യയെയും ഭാര്യയുടെ അമ്മയെയും റൂമിലേക്ക് വിട്ട് അവൻ ആ അമ്മയുടെ പിന്നാലെ പോയി. അമ്മ എന്താണ് അന്വേഷിക്കുന്നത് ഇത് ആരാണ് അമ്മയുടെ തുടങ്ങിയ കുറെ നേരത്തെ ചോദ്യത്തിനു ശേഷമാണ് ആ അമ്മ തന്റെ മകനെ പറ്റി പറഞ്ഞത്. ഒരു പ്രണയത്തിന്റെ ഫലമായി തനിക്ക് കിട്ടിയ കുഞ്ഞായിരുന്നു അത് പക്ഷേ വീട്ടുകാർക്ക് അത് ഇഷ്ടമില്ലായിരുന്നു രണ്ടാം വിവാഹ സമയം ആയപ്പോൾ ആ കുഞ്ഞ് ഒരു ഭാരമാകും എന്ന് കരുതി അതിനെ എറണാകുളത്തുള്ള ഒരു അനാഥാലയത്തിൽ കൊണ്ടുപോയി ആക്കുകയായിരുന്നു. പക്ഷേ വിവാഹശേഷം അദ്ദേഹത്തിന്റെ മരണശേഷം എന്നെ അവർ വീട്ടിൽ നിന്നും പുറത്താക്കി.
ഫോട്ടോ കണ്ട അവൻ ഞെട്ടി കാരണം തന്റെ ചെറുപ്പത്തിലെ ഫോട്ടോയായിരുന്നു അത് ചെറുപ്പത്തിൽ എല്ലാം അനാഥാലയത്തിന്റെ മുറികളിൽ കഴിയുമ്പോൾ അമ്മയെ പറ്റിയുള്ള ഓർമ്മകൾ അവനു വരുമായിരുന്നു എന്നെങ്കിലും ഒരിക്കൽ തന്റെ അമ്മയെ തനിക്ക് കണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പും അവൻ ഉണ്ടായിരുന്നു. തന്റെ അമ്മയെ കണ്ട് അവൻ കെട്ടിപ്പിടിച്ചു അമ്മയ്ക്ക് തന്റെ മകന്റെ സ്പർശംകൊണ്ടുതന്നെ അതുതന്നെ മകനാണെന്ന് മനസ്സിലായി. തന്റെ കുഞ്ഞിനെ അവൻ കാണിക്കുകയും കുറെ വർഷത്തെ അവന്റെ സന്തോഷം കണ്ടപ്പോൾ ഭാര്യക്കും ഒരുപാട് സന്തോഷമായി.