തന്റെ വിജയങ്ങൾ എല്ലാം അമ്മയ്ക്ക് സമർപ്പിച്ച് മകൻ. അമ്മയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി മകൻ.

തന്റെ വിജയങ്ങളെല്ലാം അമ്മയ്ക്ക് സമർപ്പിച്ച് ഒരു മകൻ പത്താം ക്ലാസിൽ പഠിച്ച ഇറങ്ങിയ കുട്ടികളിൽ വളരെ മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു ഉയർന്ന മാർക്ക് വാങ്ങിയത് അരുണായിരുന്നു എല്ലാ കുട്ടികളേക്കും സമ്മാനം കൊടുത്തതിനുശേഷം അവസാനം സമ്മാനം കൊടുക്കുവാൻ അവനെ വിളിച്ചു വേദിയിലേക്ക് കടന്നുവന്ന അവൻ ആദ്യം വേദിയിൽ ഇരിക്കുന്ന എല്ലാവരെയും ഒരുപാട് നോക്കി ആരെയോ തിരയുന്നത്.

   

അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു. അത് ഒരു ക്ലാസ് റൂമിന്റെചുമരിൽ വന്നുനിന്നു കാരണം തന്റെ അമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു എന്താണ് വിജയത്തിന്റെ രഹസ്യം എന്ന് അവതാരിക ചോദിച്ചപ്പോൾ അരുൺ പറഞ്ഞു തുടങ്ങി.എന്റെ അമ്മയാണ് എന്റെ എല്ലാ വിജയങ്ങൾക്കും കാരണം എന്റെ അമ്മ ഒരു പപ്പടം തൊഴിലാളിയാണ് പലപ്പോഴും ക്ലാസിൽ സമയത്ത് അമ്മയുടെ കൂടെ ഞാനും പപ്പടം വിൽക്കാൻ പോകുമായിരുന്നു.

അതിൽ നിന്നുള്ള ചെറിയ വരുമാനം ഞങ്ങളുടെ വീടിന്റെ വലിയ വരുമാനമായിരുന്നു അതിൽ നിന്നാണ് അമ്മ എന്നെ പഠിപ്പിച്ചത് ഇതുവരെ വളർത്തി വലുതാക്കിയത് എന്റെ അമ്മ എന്നെ ഒരു കഷ്ടപ്പാടും അറിയിച്ചിട്ടില്ല. ഓല ഇട്ടിരുന്ന ആ വീട്ടിൽ മഴയുള്ള സമയത്തെല്ലാം ചോർന്നൊലിക്കുമ്പോൾ എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ അമ്മ ഓടിനടക്കുന്നത് ഞാൻ കാണാറുണ്ട് പരീക്ഷാ സമയങ്ങളിൽ എല്ലാം ഞാൻ ഒരുപാട് സമയമെടുത്ത് പഠിക്കുമ്പോൾ എന്റെ കൂടെ വന്നിരുന്ന അമ്മ.

ചിലപ്പോൾ പപ്പടം ഉണ്ടാക്കുകയോ ചായ ഉണ്ടാക്കി തരികയോ എല്ലാം ചെയ്ത് അമ്മയും ഉറക്കം ഒഴിഞ്ഞേ കാത്തിരിക്കും. എന്റെ ചെറിയ ചെറിയ വിജയങ്ങളെല്ലാം അമ്മ വലിയ പ്രോത്സാഹനങ്ങളാണ് നൽകാറുള്ളത് അതെന്നെ എപ്പോഴും പ്രചോധിപ്പിച്ചിട്ടേ ഉള്ളൂ. ഇന്ന് എനിക്കൊരു റിക്വസ്റ്റ് ഉള്ളത് എന്റെ അമ്മയുടെ കയ്യിൽ നിന്നും എനിക്ക് സമ്മാനം ഏറ്റുവാങ്ങണം എന്നത് മാത്രമാണ് വേദിയിലിരിക്കുന്ന എല്ലാവരും തന്നെ കൈയ്യടിച്ച് അത് സമ്മതിക്കുകയും ചെയ്തു. ശേഷം വീട്ടിലേക്ക് അമ്മ കയറി വന്ന തന്റെ മകനെ കെട്ടിപ്പിടിച്ച് നിറുകയിൽ ഉമ്മ കൊടുത്തു ശേഷം സമ്മാനം കൈമാറുകയും ചെയ്തു.