അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് അച്ഛനെ അപമാനിച്ച പെൺകുട്ടി പിന്നീട് സംഭവിച്ചത് കണ്ടു.

അച്ഛനെ കാണാൻ നിറമില്ലാത്തതും എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിച്ച് വരികയും ചെയ്യുന്നതുകൊണ്ട് തന്നെ അവൾക്ക് അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോകുവാൻ തീരെ താല്പര്യമില്ലായിരുന്നു ക്ലാസ് പിടിഎ മീറ്റിങ്ങിന് ആരു പോകും എന്ന് ചോദിച്ചപ്പോൾ അമ്മാവനെ കൊണ്ടുപോക്കോളൂ എന്ന് അമ്മ പറഞ്ഞു അത് അവളെ വളരെ സന്തോഷിപ്പിച്ചു കാരണം തന്റെ അച്ഛനെ കൊണ്ടു പോകണ്ടല്ലോ എന്ന് കരുതി.

   

എന്നാൽ അത് കേട്ട് അച്ഛനെ വളരെയധികം സങ്കടമാണ് ഉണ്ടായത് എങ്കിലും അദ്ദേഹം ഒന്നും തന്നെ പറഞ്ഞില്ല തനിക്ക് വിദ്യാഭ്യാസവും ഇല്ല അതുപോലെ തന്നെ കാണാൻ ഭംഗിയുമില്ല തന്റെ മകൾക്ക് അതൊരു വലിയ കുറവായി തന്നെ അനുഭവപ്പെട്ടു തുടങ്ങി എന്ന് അദ്ദേഹത്തിന് മനസ്സിലായി. ശേഷം ക്ലാസ് പിടിഎ മീറ്റിംഗ് ആരംഭിക്കുകയായിരുന്നു അതിനിടയിൽ പ്രിൻസിപ്പൽ ഒരു വിശിഷ്ട അതിഥിയെ വേദിയിലേക്ക് ക്ഷണിച്ചു ആ സ്കൂളിലെ രണ്ട് അനാഥ കുട്ടികളെ പഠിപ്പിക്കുന്ന സ്പോൺസർ ആയിരുന്നു.

അദ്ദേഹം. വേദിയിലേക്ക് കയറിവരുന്ന തന്റെ അച്ഛനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ഇന്ന് ഞാൻ വളരെയധികം സന്തോഷത്തിലാ കാരണം എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് ഒരു വലിയ കുറവായി തന്നെ ഞാൻ പലപ്പോഴും അനുഭവപ്പെട്ടിരുന്നു. ആ ഒരു പ്രശ്നം ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഈ രണ്ടു കുട്ടികളെ ഞാൻ പഠിപ്പിച്ചത് അതുപോലെ എന്റെ മകളെയും ഞാൻ പഠിപ്പിച്ചത് പക്ഷേ വളർന്നു വലുതായപ്പോൾ എന്റെ ഭംഗിയും.

എന്റെ മുഷിഞ്ഞ വസ്ത്രങ്ങളും എന്റെ കഷ്ടപ്പാടുകളും എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതും അവൾക്ക് വലിയൊരു കുറവായി തന്നെ അനുഭവപ്പെട്ടു എന്നാൽ ഈ കുട്ടികളെ സംബന്ധിച്ച് അച്ഛൻ എന്ന നിലയിൽ ഇവരുടെ പ്രോഗ്രസ് കാർഡിൽ ഒപ്പു വയ്ക്കുമ്പോൾ ഞാൻ അഭിമാനം കൊള്ളുകയാണ് ഇനിയും ഈ കുഞ്ഞുങ്ങളുടെ പഠനം ഉയർത്തുന്നതിന് വേണ്ടി ഞാൻ പരമാവധി കഷ്ടപ്പെടുന്നത് ആയിരിക്കും. ഇതുകേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ കുറ്റബോധം കൊണ്ട് തലതാഴ്ത്തി നിന്ന് പോയി.