നാട്ടിലുള്ള വീട് വിൽക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു മകൻ അതിനിടയിലാണ് വൃദ്ധസദനത്തിൽ ഉള്ള അച്ഛൻ തന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞത് എന്തായാലും നാട്ടിലേക്ക് വന്ന ആ വീട് വിൽക്കേണ്ടതല്ലേ അക്കൂട്ടത്തിൽ അച്ഛനെയും കണ്ട് പോരാ എന്ന് മകൻ തീരുമാനിച്ച നാട്ടിലെത്തിയതായിരുന്നു. വൃദ്ധസദനത്തിനുള്ള അച്ഛനെ കാണാൻ വേണ്ടി മകൻ എത്തി മകനെ കണ്ടതോടെ അച്ഛന് വളരെയധികം സന്തോഷവുമായി അച്ഛൻ ആകെ രണ്ടു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ ഒരു ദിവസം എന്റെ കൂടെ നിൽക്കണം എന്നുള്ളത് മകൻ അത് സമ്മതിച്ചു.
ശേഷം വൃദ്ധസദനത്തിൽ അച്ഛന്റെ കൂടെ ഒരു ദിവസം നിന്നു. ചിട്ടയായ ഭക്ഷണശീലം ചിട്ടയായ സമയക്രമം ഇതെല്ലാം തന്നെ മകനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു എങ്ങനെയാണ് തന്റെ അച്ഛൻ ഇതുപോലെ ഒരു ജയിൽ സമാനമായിട്ടുള്ള സ്ഥലത്ത് കഴിയുന്നത് എന്നോർത്തപ്പോൾ മകനെ തന്നെ വളരെയധികം വിഷമം തോന്നി ഒരിക്കലും ജനാലയിലൂടെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ട് അവൻ ചോദിച്ചു.
എന്താ അച്ഛാ ഇവിടെ നിൽക്കുന്നത് അപ്പോൾ അച്ഛൻ പറഞ്ഞു എനിക്ക് നമ്മളുടെ പഴയ തറവാട്ടിൽ പോകണം അവളുടെ ഓർമ്മകൾ അവിടെയുണ്ട് മാത്രമല്ല ഒരു ദിവസമെങ്കിലും എനിക്ക് അവിടെ കഴിയണമെന്നുണ്ട് എന്ന് ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിച്ചു. ഇതെല്ലാം വൃത്തിയാക്കിയതിനു ശേഷം മകനും അച്ഛനും അങ്ങോട്ടേക്ക് മാറി രാത്രിയിൽ മകനും അച്ഛനും കിടന്നുറങ്ങിയപ്പോൾ പെട്ടെന്ന് അച്ഛൻ മകന്റെ അടുത്തേക്ക് വന്നു.
മോനേ എന്നെ ഇവിടെ നിന്നും കൊണ്ടുപോകേണ്ട ഞാൻ ഇവിടെ തന്നെ നിന്നോളം എനിക്ക് അവളുടെ ഓർമ്മകൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എപ്പോഴെങ്കിലും ഇങ്ങോട്ട് വരുമ്പോൾ ഞങ്ങളെ വന്ന് കണ്ടാൽ മതി പിന്നെ കൊണ്ട് വരുമ്പോൾ നീ കൊച്ചുമകളെയും നിന്റെ ഭാര്യയും എല്ലാം കൊണ്ടുപോരണം എന്റെ ഭാര്യക്കും എനിക്കും കണ്ടു കൊതി തീർന്നില്ല അവരെ. ഇതെല്ലാം പറഞ്ഞ അച്ഛൻ മകന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുക്കുകയും ചെയ്തു അപ്പോഴയിരുന്നു പെട്ടെന്ന് ഞെട്ടി എഴുന്നേറ്റത് മകൻ ഓടിച്ചെന്ന് അച്ഛന്റെ അടുത്തേക്ക് പോയപ്പോൾ അച്ഛൻ മരിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.