നമ്മളെല്ലാവരും തന്നെ വീട്ടിലെ രണ്ട് നേരം വിളക്ക് കത്തിക്കുന്നവരാണല്ലോ ഇതുപോലെ നിങ്ങൾ വിളക്ക് കത്തിച്ചതിനുശേഷം ബാക്കി വരുന്ന തിരി എന്താണ് ചെയ്യാറുള്ളത് ഒരുപാട് ആളുകളും അത് പുറത്തേക്ക് കളയുകയായിരിക്കും പതിവ് പുറത്തേക്ക് കളയുന്നത് എത്ര വലിയ ദോഷമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ അത് വലിയ ദോഷം തന്നെയാണ് കാരണം ഇതുപോലെ പുറത്തേക്ക് വിളക്കിലെ തിരി കളയുമ്പോൾ.
അത് ചിലപ്പോൾ ചില പക്ഷികളും മൃഗങ്ങളും അല്ലെങ്കിൽ മനുഷ്യരെ കൊണ്ടുപോലും ചവിട്ടി അരയ്ക്കുവാനും വൃത്തികേട് ആകാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. കൃത്യമായി ചെയ്യേണ്ട രീതി എന്നു പറയുന്നത് നിലവിളക്ക് കത്തിച്ചതിനു ശേഷം അതിൽ തിരി ഭാഗ്യവരികയാണ് എങ്കിൽ ഒരു പാത്രം എടുത്ത് അതിലേക്ക് ഇട്ടുവയ്ക്കുക ശേഷം പൂജാമുറിയിൽ സൂക്ഷിക്കുക.
ആ പാത്രം മുഴുവനായി നിറയുന്ന സന്ദർഭങ്ങളിൽ നിങ്ങൾ വീട്ടിൽ വൈകുന്നേരം സമയങ്ങളിൽ പുകയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ അതിലേക്ക് ഇട്ടു കൊടുക്കുക അല്ലെങ്കിൽ വീടിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ കുഴി എടുത്ത് അതിൽ ഇട്ടു മൂടുക. ഈ രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒരു ദോഷവും ഉണ്ടാകുന്നതല്ല അല്ലാതെ ഏതെങ്കിലും അത് വൃത്തികേട് ആകേണ്ട സാഹചര്യം ഉണ്ടെങ്കിൽ വീട്ടിലെ എല്ലാവർക്കും തന്നെ അതു വലിയ ദോഷമായിരിക്കും.
കാരണം വിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മി ആണല്ലോ പറയുന്നതും ലക്ഷ്മി ദേവിക്ക് തുല്യമാണ് അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയെ നമ്മൾ നേരിട്ട് അപമാനിക്കുന്നത് തുല്യമായിരിക്കും അതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യാൻ പാടില്ല എന്ന് പറയുന്നത്. എല്ലാവരും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക ഒരു കാരണവശാലും നിലവിളക്കിൽ ഉപയോഗിച്ച് ബാക്കി വരുന്ന തിരി ഉപേക്ഷിക്കുവാനോ വലിച്ചെറിയുവാൻ പാടുള്ളതല്ല.