ഇപ്പോൾ പൂച്ചയ്ക്ക് വരെ അറിയാം ആശുപത്രിയിൽ പോയി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്.

ചുറ്റുപാടുമുള്ള ജീവികൾ മനുഷ്യരെ എത്രത്തോളം സൂക്ഷ്മമായിട്ടാണ് നിരീക്ഷിക്കുന്നത് എന്നതിനെ ഇതിലും വലിയൊരു തെളിവ് വേറെ വേണോ. നമ്മളെല്ലാവരും തന്നെ അപകടം സംഭവിച്ചാലും അസുഖം വന്നാലോ ആദ്യം എങ്ങോട്ടാണ് പോകാറുള്ളത് അത് ആശുപത്രിയിലേക്ക് എന്നാൽ ഇതേ ആശുപത്രിയിലേക്ക് മൃഗങ്ങൾ വന്നാൽ അവർക്ക് എവിടേക്കാണ് പോകേണ്ടത് എന്ന് എന്താണ് ചെയ്യേണ്ടത് എന്ന് വല്ല അറിവും ഉണ്ടാകുമോ?

   

ഇല്ല എന്ന് തന്നെയാണ് ശരി പക്ഷേ ആ ശരികളെ ഇവിടെ തെറ്റിയിരിക്കുകയാണ്. തനിക്ക് കാലിന് അപകടം പറ്റി എന്ന് മനസ്സിലാക്കിയ ഉടൻതന്നെ ഈ പൂച്ചക്കുട്ടി പോയത് ആശുപത്രിയിലേക്ക് ആയിരുന്നു അതും അത്യാഹിത വിഭാഗത്തിലേക്ക് നമുക്കറിയാമല്ലോ പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ആശുപത്രിയിൽ എങ്ങോട്ടാണ് പോകുന്നത് എന്ന് ഈ പൂച്ചയ്ക്ക് എങ്ങനെയാണ് അത് അറിയുന്നത് എന്നൊന്നും അറിഞ്ഞുകൂടാ പക്ഷേ അത് നേരെ ചെന്നത് അവിടെയായിരുന്നു.

പക്ഷേ പൂച്ചയെ ആരും അധികം ശ്രദ്ധിച്ചില്ല. കുറേസമയം മറ്റൊരാളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും എല്ലാം പോയി എങ്കിലും ആരും അതിനെ ശ്രദ്ധിച്ചില്ല. ഒടുവിൽ കുറെ സമയമായ ഒരു പൂച്ച അവിടെ നിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ വ്യക്തി പൂച്ചയുടെ അടുത്തേക്ക് പോവുകയും പൂച്ചയ്ക്ക് എന്താണ് വേണ്ടത് എന്ന്നോക്കുകയും ചെയ്തു. അപ്പോഴാണ് അത് കാല് നീട്ടി കൊടുക്കുന്നത് കണ്ടത് ഉടനെ പൂച്ചയെ എടുത്ത് അകത്തേക്ക് കൊണ്ടു പോയി കൈകളും കാലുകളും പരിശോധിച്ചപ്പോൾ മനസ്സിലായി.

കാലിന്റെ എല്ലിന് ചെറിയ പ്രശ്നമുണ്ട് എന്ന്. ഉടനെ കാല് ബാൻഡേജ് ഉപയോഗിച്ച് കിട്ടുകയും ചെയ്തു പൂച്ച അതുവരെ അനങ്ങാതെ ഇരിക്കുകയായിരുന്നു ചെയ്തത് ഡോക്ടർമാർക്കും നേഴ്സുമാർക്കും വലിയ അത്ഭുതമായി സാധാരണ മനുഷ്യർ അവരെ വേദനിപ്പിക്കുമ്പോൾ അവർക്ക് പ്രതിരോധിക്കാനുള്ള അവസരം കൂടും എന്നാൽ തന്റെ അസുഖം മാറ്റുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയ ഉടൻ തന്നെ പൂച്ച അനങ്ങാതിരിക്കുകയാണ് ചെയ്തത്. ഡോക്ടർമാർ തന്നെയായിരുന്നു ഈ വിവരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.