15 വർഷത്തെ പ്രവാസം ഒടുവിൽ നാട്ടിലേക്ക് എത്തിയപ്പോൾ കുടുംബക്കാർ അദ്ദേഹത്തെ പറഞ്ഞത് കണ്ടോ?

നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ആ ചെറുപ്പക്കാരൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടിൽ എത്തുന്നത് വരെ താൻ നിർത്തി എന്നു പറഞ്ഞുവെങ്കിലും അത് ആരും വിശ്വസിക്കാൻ തയ്യാറായില്ല. ചെറുപ്പത്തിൽ തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് മറ്റുള്ളവർ പറയുമ്പോൾ ജീവിതത്തിൽ എപ്പോഴെങ്കിലും വലുതായി കാണിക്കണം എന്നുള്ള ആഗ്രഹത്തിലാണ് പ്ലസ് ടു കഴിഞ്ഞ് വിദേശത്തേക്ക് പുറപ്പെട്ടത് എപ്പോഴും തന്റെ അനിയനെ മാത്രമായിരുന്നു അച്ഛനും അമ്മയും സപ്പോർട്ട് ചെയ്തത് അവൻ പഠനത്തിലും മറ്റു കാര്യങ്ങളിലും.

   

എല്ലാം തന്നെ ഉയർന്ന വിജയങ്ങൾ കൈവരിച്ചിരുന്നു എന്നാൽ തനിക്ക് അതൊന്നും സാധിച്ചില്ല തന്നെ കൊണ്ട് ഒന്നും പറ്റില്ല എന്നവർ പറഞ്ഞു ഒടുവിൽ പ്രവാസ ലോകത്തേക്ക് കടക്കുകയും വീട് നന്നായി പണിയുകയും അനിയന്റെ വിവാഹം കഴിപ്പിക്കുകയും അവന് നല്ലൊരു ജോലിക്ക് വേണ്ട എല്ലാ പഠിപ്പുകൾക്കും ഉള്ള ചെലവുകൾ വഹിക്കുകയും അച്ഛനെയും അമ്മയെയും നല്ല രീതിയിൽ നോക്കുകയും ചെയ്തു പക്ഷേ തന്റെ വിവാഹ കാര്യം വരുമ്പോൾ മാത്രം കുടുംബക്കാർ അതിന് യാതൊരു താൽപര്യവും കാണിക്കില്ല ഇപ്പോഴാണെങ്കിലും 35 വയസ്സ് കഴിഞ്ഞിരിക്കുന്നു.

ഇനിയെങ്കിലും ഈ പ്രവാസജീവിതം മതിയാക്കി താൻ നാട്ടിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നാട്ടിൽ ഇറങ്ങിയപ്പോൾ അനിയൻ കൊണ്ടുവരാൻ ഉണ്ടായിരുന്നു അവൻ വീട്ടിലേക്ക് എത്തി തന്റെ വീടിന്റെ മുൻപിൽ മറ്റൊരു വീട് ഉയർന്നുനിൽക്കുന്നത് ചെറുപ്പക്കാരൻ കണ്ടു വീട്ടിലേക്ക് കയറി ചെന്നു. അനിയന്റെ മകൾ തന്റെ അടുത്ത് വന്നു അവൾ വളരെ സ്നേഹത്തോടെ അടുത്തിരിക്കുകയാണ് കുട്ടിയെ കൊഞ്ചിക്കുകയും എല്ലാം ചെയ്തു രാത്രിയായപ്പോൾ അച്ഛനും അമ്മയും മാത്രം അരികിലേക്ക് വന്നു ചോദിച്ചു.

നീ ജോലി ശരിക്കും നിർത്തിയോ എന്ന് ഞാൻ നിർത്തി എന്ത് പ്രശ്നം എന്ന് ചോദിച്ചപ്പോൾ ഈ വീട് പുതുക്കി പണിയണമെന്ന് അവർക്ക് ആഗ്രഹമുണ്ടെന്ന്. ഉടനെ ആ ചെറുപ്പക്കാരൻ ചോദിച്ചു ഈ വീട് ആരുടെ പേരിലാണ് അപ്പോൾ അച്ഛനും അമ്മയും ഒരു സംശയവും ഇല്ലാതെ പറഞ്ഞു അനിയന്റെ പേരിൽ നിനക്ക് കുടുംബമൊന്നുമില്ലല്ലോ എന്ന്. അത് അവനോട് തന്നെ പണിയാൻ പറഞ്ഞോളൂ എന്ന് പറഞ്ഞതിനുശേഷം പിന്നീട് വീട്ടിൽ അവഗണനയായിരുന്നു.