മരിച്ചുപോയ അമ്മയ്ക്ക് കത്തെഴുതി ഒരു കുഞ്ഞ്. അത് വായിക്കാൻ ഇടയായ ടീച്ചറുടെ അവസ്ഥ കണ്ടോ.

ക്ലാസ്സിൽ മലയാളം ടീച്ചർ വന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകൾക്ക് കത്തി എഴുതാൻ പറഞ്ഞപ്പോൾ വിനു വളരെ പെട്ടെന്ന് തന്നെ ധൃതിയിൽ എഴുതിത്തുടങ്ങി. ബെല്ലടിച്ചതിനുശേഷം ആയിരുന്നു വിനു തന്റെ കത്ത് ടീച്ചർക്ക് നൽകിയത് ടീച്ചർ അവനെയും കൊണ്ട് സ്റ്റാഫ് റൂമിൽ പോയി അത് വായിക്കാൻ ആരംഭിച്ചു അവന്റെ കത്ത് ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ട അമ്മയ്ക്ക് ഒരു ദിവസമെങ്കിലും അമ്മയുടെ കൂടെ വരാമോ അമ്മ പോയതിനു ശേഷം വല്ലാത്ത വിഷമം ആണ് എനിക്ക് കാരണം.

   

അമ്മ ഉള്ള സമയത്ത് എന്നോട് സംസാരിക്കുമായിരുന്നു എന്റെ കാര്യങ്ങൾ കേൾക്കുമായിരുന്നു പക്ഷേ ഇപ്പോൾ ആരുമില്ല ഒരിക്കൽ ക്ലാസ് വിട്ടു വന്ന സമയത്ത് അമ്മയെ കാണാതിരുന്നപ്പോൾ ഞാൻ ചോദിച്ചു അമ്മ എവിടെയാണെന്ന് അപ്പോൾ അമ്മ പറഞ്ഞു അമ്മയ്ക്ക് അസുഖം ആയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു. എല്ലാവരും ഒന്ന് കുറെ കരഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല പിന്നെ അമ്മയെ കൊണ്ടുപോവുകയും ചെയ്തു പക്ഷേ പിന്നീട് ഒരിക്കലും അമ്മ എന്നെ കാണാൻ വന്നിട്ടില്ല. അച്ഛൻ എന്റെ അമ്മയാണെന്ന് പറഞ്ഞ് വേറൊരാളെ കൊണ്ടുവന്നു ചെറിയമ്മ എന്ന് വിളിക്കാൻ എന്നോട് പറഞ്ഞത് എനിക്ക് അവരെ ഇഷ്ടമായിരുന്നു പക്ഷേ അവർക്ക് എന്നെ ഇഷ്ടമല്ലായിരുന്നു. അച്ഛൻ ഇപ്പോൾ എന്നെകഥ പറയാൻ വിളിക്കാറില്ല കൂടെ കൊണ്ടുപോകാറില്ല ചെറിയമ്മയ്ക്ക് ഒരു ഉണ്ണി വാവയുണ്ട്.

ആ ഉണ്ണി വാവയ്ക്ക് വേണ്ടിയാണ് അച്ഛൻ ജീവിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞത് എന്നെ ഇപ്പോൾ ആർക്കും വേണ്ട. ഒരു ദിവസം അമ്മ എന്റെ അടുത്തേക്ക് വരാമോ എനിക്ക് കഥകൾ പറയാനും ഭക്ഷണം വാരി തരാനും കെട്ടിപ്പിടിച്ച് ഉറങ്ങാനും ക്ലാസ് കഴിഞ്ഞു വരുമ്പോൾ ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കാനും എല്ലാം. ഒരു ദിവസം അമ്മ വേഗം വായോ. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. കുഞ്ഞുങ്ങൾ ഇല്ലാത്ത ടീച്ചർക്ക് അവനൊരു മകനായി മാറി.