തന്നെക്കാൾ അനിയത്തിയുടെ മകളെയാണ് അച്ഛൻ സ്നേഹിക്കുന്നത് എന്നറിഞ്ഞ കുട്ടി ചെയ്തത് കണ്ടോ.

അനിയത്തിയുടെ മകൾ എന്റെ മടിയിൽ ഇരിക്കുന്നത് കണ്ട പാടെ തുടങ്ങിയതാണ് എന്റെ മകൾ കരയുന്നത് എന്തിനാണ് അവൾ കരഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല ആദ്യമായിട്ടല്ല ഞാൻ എന്റെ അനിയത്തിയുടെ മകളെ മടിയിൽ ഇരുത്തുന്നത് പക്ഷേ ഇപ്പോൾ അവൾക്ക് എന്ത് സംഭവിച്ചു. അതിനൊരു കാരണമുണ്ടെന്നും പറയാം അനിയത്തിയുടെ ഭർത്താവ് എന്റെ കൂടെ ഗൾഫിൽ ജോലി ചെയ്യുകയാണ് അവന്റെ അടുത്തേക്ക് പെങ്ങളും മകളും വരുന്നുണ്ട്.

   

എന്നറിഞ്ഞപ്പോൾ അതിന്റെ ഒരുക്കത്തിലുള്ള തിരക്കിൽ രണ്ടോ മൂന്നോ ദിവസം വീട്ടിലേക്ക് വിളിച്ചില്ല. പെങ്ങളുടെ മകൾ അച്ഛനെ കാണാൻ പോവുകയാണ് എന്നെല്ലാം തന്നെ വീട്ടിൽ ഇരുന്നു പറയുമ്പോഴും എന്റെ മകൾക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു കാരണം അവൾ പോകുന്നത് അവളുടെ അച്ഛനെ കാണാനല്ലേ എന്ന ഭാവമായിരുന്നു അവൾക്ക്. പക്ഷേ എയർപോർട്ടിൽ എത്തിയ അനിയത്തിയെയും കുട്ടിയെയും എടുക്കാൻ വേണ്ടി പോയ സമയത്ത് അനിയത്തിയുടെ മകൾ എന്റെ അടുത്തേക്ക് ഓടി വരികയാണ് ഉണ്ടായത്.

അവളെ മടിയിൽ ഇരുത്തി കൊണ്ടാണ് വീട്ടിലേക്ക് എത്തി എന്ന് പറയാൻ വിളിച്ചത്. പക്ഷേ മടിയിൽ കയറിയിരിക്കുന്ന അനിയത്തിയുടെ മകളെ കണ്ടപ്പോഴേക്കും എന്റെ മകൾ കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്കും വല്ലാതെ വിഷമിച്ചു കുറച്ചുദിവസം അനിയത്തിയുടെ മകൾ കൂടെ ഉണ്ടായപ്പോഴാണ് എന്റെ മകളെ ഞാൻ ഒരുപാട് മിസ്സ് ചെയ്തത് ഞാൻ അവർക്ക് വേണ്ടിയല്ലേ കഷ്ടപ്പെടുന്നത് പക്ഷേ അവർ ഇല്ലാതെ എനിക്കെന്ത് ജീവിതം.

അടുത്ത വെക്കേഷന് ടിക്കറ്റ് ബുക്ക് ചെയ്തു എന്റെ മകളെ കാണാൻ എനിക്ക് കൊതിയായി. ഇന്ന് അവർ വരികയാണ് എയർപോർട്ടിലേക്ക് എത്തിയപ്പോൾസന്തോഷത്തോടെ ഓടിവരുന്ന മകളെ ഞാൻ കണ്ടു മുന്നിലൂടെ പോയി കെട്ടിപ്പിടിക്കാനാണ് ആദ്യം തോന്നിയത് എന്നാൽ പിന്നിലൂടെ പോയി ഞാൻ അവളെ ചേർത്തുപിടിച്ചു തിരിഞ്ഞുനോക്കിയപ്പോൾ അവൾ എന്നെ കണ്ടു നിറഞ്ഞ കണ്ണുകളോടെ ആദ്യം അവൾക്ക് സങ്കടമാണ് വന്നത് പിന്നെ അച്ചായ എന്ന് വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ച് ഒരൊറ്റ നിൽപ്പായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.