പുതുവർഷം ആരംഭിച്ചിരിക്കുകയാണ് ഇന്ന് ഒന്നാം ദിവസം നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ കാണുന്ന കാഴ്ചകൾ എല്ലാം തന്നെ ആ ഒരു വർഷത്തെ മുഴുവൻ ഫലത്തെയും ഉൾക്കൊള്ളുന്നതാണ്. നമ്മൾ ചിങ്ങമാസത്തിലും മേഡമാസത്തിലും കണി കാണുന്നതുപോലെ വളരെ പ്രധാനപ്പെട്ടതാണ് പുതുവർഷം നമ്മൾ കണികാണുന്നത്. നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ വർഷത്തിന്റെ തുടക്കമാണ് എല്ലാ മലയാള കണക്കുകളും മാറ്റി വച്ചാലും ഒരു വർഷം എന്ന് പറയുന്നത്.
അല്ലെങ്കിൽ നമ്മൾ കണക്കാക്കുന്നത് ആ പുതുവർഷ വളരെ മനോഹരമായിരിക്കണം എന്നതുതന്നെയാണ്. ഈ പുതുവർഷത്തിൽ നമ്മൾ കണി കാണേണ്ട വിശേഷപ്പെട്ട വസ്തുക്കളെ പറ്റിയാണ് പറയുന്നത്. നമ്മൾ രാത്രി കിടക്കുന്ന സമയത്ത് തന്നെ പല ഒരുക്കങ്ങൾ നടത്തേണ്ടതാണ്. രാവിലെ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് രണ്ട് കൈകളും തുറന്ന ചേർത്ത് പിടിച്ച് നമ്മുടെ കൈവെള്ളയിലേക്ക് നോക്കി ഓം നമോ നാരായണ ഓം നമോ നാരായണായ.
ഓം നമോ നാരായണായ എന്ന് മൂന്ന് പ്രാവശ്യം പ്രാർത്ഥിച്ചു കൊണ്ട് വേണം നിങ്ങൾ എഴുന്നേൽക്കുവാൻ. പലരും അത് നിത്യേന ചെയ്യുന്നവർ ആയിരിക്കും എന്നാൽ പുതുവർഷം ഇതുവരെയും ചെയ്തിട്ടില്ലാത്തവർ ആരംഭിക്കുവാൻ വളരെ വിശേഷപ്പെട്ട ഒരു ദിവസം തന്നെയാണ്. എല്ലാ ദിവസവും ചെയ്യുന്നത് നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവരുന്നതായിരിക്കും. ശേഷം കുളിച്ച് നിലവിളക്ക് തിരികൊളുത്തുക.
വീട്ടിലെ മുതിർന്ന വ്യക്തികൾ തന്നെ അത് ചെയ്യേണ്ടതാണ്. ഗണപതി ഭഗവാനെയാണ് നമ്മൾ ആദ്യമായി വിളക്ക് തെളിയിച്ച പ്രാർത്ഥിക്കേണ്ടത്. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാനും തടസ്സങ്ങളെല്ലാം പോകാനും ഗണപതി ഭഗവാന്റെ അനുഗ്രഹം വളരെ അത്യാവശ്യമാണ്. അതിനുശേഷം വേണം നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് പിന്നീട് നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും തന്നെ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുകയും ചെയ്യും.