അമ്മമാർ തന്റെ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെയാണ് നോക്കാറുള്ളത് ചെറിയ പ്രായത്തിൽ ആകുമ്പോൾ കുട്ടികൾ എവിടെ പോയാലും അമ്മമാർ കൂടെയുണ്ടാകും തന്റെ കുട്ടി എവിടെയെല്ലാം പോകും എന്തെല്ലാം ചെയ്യും എന്ന് കൃത്യമായ അറിവ് അമ്മമാർക്ക് ഉണ്ടായിരിക്കും ഓരോ വളർച്ചയിലും അമ്മമാർ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യും അവർ വീഴുന്നുണ്ടോ നടക്കുന്നുണ്ടോ ഓടുന്നുണ്ടോ എന്നെല്ലാം അവർ ശ്രദ്ധിച്ചു കൊണ്ടേയിരിക്കും. അതുപോലെ തന്നെ സുരക്ഷിതമായ ചുറ്റുപാടിൽ മാത്രമേ അമ്മമാർ കുഞ്ഞുങ്ങളെ വളർത്തുകയുള്ളൂ.
എന്നാൽ തന്റെ കുഞ്ഞിന് എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ സ്വന്തം ജീവൻ പോലും രക്ഷിച്ച അമ്മ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്യും. ഇന്നിവിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിൽ ഒരു അമ്മയാണ് ഇവിടെ അമ്മ ഒരു ആനയാണ്.കാട്ടിൽ ആനക്കൂട്ടം നടന്നു പോവുകയായിരുന്നു അതിനിടയിൽ കനാലിൽ ഉണ്ടായിരുന്ന വെള്ളം കുടിക്കാനായി അവരെല്ലാവരും നിന്നു. അതിൽ ആന കുട്ടികളും വലിയ ആനകളും.
എല്ലാം ഉണ്ടായിരുന്നു. അവർ വെള്ളം കുടിച്ചു തിരികെ പോകുമ്പോഴായിരുന്നു കനാലിൽ ഒരു ആന തലകുത്തനെ വീണു പോയത്. കുഞ്ഞ് ആനക്കുട്ടിയെ രക്ഷിക്കാൻ ആദ്യം എല്ലാവരും ശ്രമിച്ചു എങ്കിലും നടക്കില്ല എന്ന് കരുതി എല്ലാവരും തിരികെ പോയി പക്ഷേ തന്റെ കുഞ്ഞിന് ഉപേക്ഷിക്കാൻ അമ്മ തയ്യാറായില്ല തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് കുഞ്ഞിന്റെ കാലുകളും കൈകളും ഉയർത്താൻ ശ്രമിച്ചു എങ്കിലും അത് സാധിക്കാതെ വന്നു അപ്പോഴായിരുന്നു.
അവിടെ കുറെ സിംഹങ്ങൾ തന്റെ കുഞ്ഞിനെ നോക്കി നിൽക്കുന്നത് കണ്ടത് അവർ കുറെ നേരം അടുത്തേക്ക് വരുമ്പോൾ എല്ലാം അമ്മ അതിനെ ഓടിക്കുക എന്ന ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം. കുറെ നേരത്തെ പരിശ്രമത്തിനു ശേഷം ആയിരുന്നു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ എടുത്ത് ഉയർത്താൻ സാധിച്ചത്. ഉയർത്തിയതിനുശേഷം അമ്മയും കുഞ്ഞും വളരെ സുരക്ഷിതമായി തന്നെ പോയി അതും അമ്മയുടെ കാലുകൾക്കിടയിലൂടെ ആയിരുന്നു ആനക്കുട്ടി നടന്നു പോയത്.