വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് വധു. കാരണം അറിഞ്ഞ നാട്ടുകാർ ഞെട്ടി..

വിവാഹസമയത്ത് പുരുഷന്റെ വീട്ടിലേക്ക് പോകുന്ന ഓരോ പെൺകുട്ടികളും സങ്കടപ്പെട്ട് കരയുന്നതിന്റെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കണ്ടിട്ടുണ്ടാകും എന്നാൽ വിവാഹ വേദിയിൽ പ്രത്യേകിച്ച് കാരണമെന്നും ഇല്ലാതെ തന്റെ കയ്യിൽ കിട്ടിയ ഒരു സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് വധു. എന്താണ് ആ സമ്മാനം എന്ന് നിങ്ങൾക്ക് അറിയേണ്ടേ. ഈ പെൺകുട്ടിയുടെ രണ്ടാം വയസ്സിലാണ് അമ്മ മരണപ്പെടുന്നത് ആ സമയത്ത് നാട്ടിലുള്ള എല്ലാ സ്ത്രീകളും നേരിട്ട് ഒരു പ്രശ്നമായിരുന്നു വെള്ളത്തിന് വേണ്ടി ഒരുപാട് നടക്കുക എന്നുള്ളത്.

   

അങ്ങനെ നടന്നു പോയി വെള്ളം എടുത്ത് തിരിച്ചുവരുന്ന സമയത്ത് കാൽവഴുതി സെപ്റ്റിക് ടാങ്കിലേക്ക് വീണാണ് ഈ പെൺകുട്ടിയുടെ അമ്മ മരണപ്പെട്ടത് അതും 23 ആമത്തെ വയസ്സിൽ. അന്ന് രണ്ടു വയസ്സുള്ള ഈ പെൺകുട്ടിയെ ഏറ്റെടുക്കാൻ എന്ത് ചെയ്യണം എന്ന് അറിയാതെ മുത്തശ്ശിയും ഉണ്ടായിരുന്നു പക്ഷേ മുത്തശ്ശി നല്ല രീതിയിൽ വളർത്തി ആകെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമേ അമ്മയുടേതെന്ന് പറയാൻ ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ.

അമ്മയെ എപ്പോഴെല്ലാം മിസ്സ് ചെയ്യുന്നുവോ അപ്പോഴെല്ലാം ഫോട്ടോയെടുത്ത് അറിയാവുന്ന രീതിയിൽ എല്ലാം പരാതികളും എല്ലാം പറയാമായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി 22 വയസ്സായി വീട്ടുകാർ എല്ലാവരും ചേർന്ന് ഒരു വിവാഹം ഉറപ്പിച്ചു. അങ്ങനെ വിവാഹ ചടങ്ങുകളും നടന്നു. തന്റെ പുരുഷന്റെ കൂടെ നിൽക്കുമ്പോഴാണ് അപരിചിതനായ ഒരു ഫോട്ടോഗ്രാഫർ പെൺകുട്ടിയുടെ കയ്യിലേക്ക് ഒരു ഫോട്ടോ എത്തിക്കുന്നത്.

ഒട്ടും പ്രതീക്ഷിച്ചില്ല കാരണം എൻഗേജ്മെന്റിന് എടുത്ത ചിത്രം ആയിരിക്കും എന്ന് കരുതിയത്. എന്നാൽ സമ്മാനപ്പൊതി തുറന്നു നോക്കിയ സമയത്ത് എല്ലാം കൊണ്ടും വളരെ സന്തോഷമായി കണ്ണുനിറഞ്ഞു കരച്ചിൽ അടക്കിനാകാതെയാണ് പെൺകുട്ടി നിന്നത്. കാരണം അത് അമ്മയുടെ കൂടെ നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഫോട്ടോകൾ നിർമ്മിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ. അവിടെ നിന്നവരുടെ എല്ലാം തന്നെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു.