മനുഷ്യർ ഏറ്റവും കൂടുതൽ വളർത്തുന്ന മൃഗം എന്ന് പറയുന്നത് വളർത്തു നായ്ക്കൾ തന്നെയായിരിക്കും അവർ നൽകുന്ന സ്നേഹവും പരിഗണനയും നമ്മളെ സംബന്ധിച്ചിടത്തോളം വളരെയധികം വലുതാണ് അതുകൊണ്ട് തന്നെ കൂടുതൽ ആളുകളുടെയും വളർത്തുമൃഗം എന്ന് പറയുന്നത് അത് നായ്ക്കൾ തന്നെയായിരിക്കും. ഒരു നേരത്തെ ഭക്ഷണം കഴിച്ചാൽ പിന്നീട് ജീവിതകാലം മുഴുവനും നന്ദിയുള്ളവരായിരിക്കും നായ്ക്കൾ.
അതിന്റെ ഏറ്റവും വലിയൊരു തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തുർക്കിയിൽ നടന്ന ഒരു സംഭവമായിരുന്നു ഇത് അവിടത്തെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം ആളുകൾ സംഘടിപ്പിക്കുകയായിരുന്നു അത് നടന്നുകൊണ്ടിരിക്കുകയായിരുന്നു ആ നാടകം കാണുന്നതിന് വേണ്ടി ഒരുപാട് ആളുകൾ ആയിരുന്നു എത്തിച്ചേർന്നിരുന്നത്.
അതിനിടയിൽ നാടകത്തിലെ ഒരു രംഗമായിരുന്നു അരങ്ങേറിയിരുന്നത് അതിലെ നായകൻ കുതിരയുടെ പുറത്ത് നിന്ന് വീണ് വേദന കൊണ്ട് പുളയുന്ന ഒരു രംഗം ഉണ്ട് ചുറ്റുമുള്ളവരെല്ലാം തന്നെ ആകാംഷയോടെ കാത്തിരുന്ന വളരെ പ്രധാനപ്പെട്ട ഒരു രംഗം കൂടിയായിരുന്നു അത്. എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് എവിടെനിന്നോ ഒരു തെരുവ് നായ ഓടിവന്ന് നിലക്ക് അഭിനയിച്ചു വീണുകിടക്കുന്ന വ്യക്തിയുടെ അരികിലേക്ക് വരികയും അയാളെ അവിടെനിന്ന്.
എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ആളുകൾ ആദ്യം അതിനെ ആട്ടി പായ്ക്കാൻ ശ്രമിച്ചപ്പോഴും അത് പോയില്ല അവർക്കൊന്നും തന്നെ മനസ്സിലായില്ല കിടന്നിരുന്ന വ്യക്തി എഴുന്നേറ്റപ്പോഴാണ് കഥകൾ പറയുന്നത്. അവർ നാടകം തുടങ്ങുന്നതിനു മുൻപ് ഈ നായയെ കണ്ടിരുന്നു അപ്പോൾ അതിന് വിശക്കുമ്പോൾ കുറച്ചു ഭക്ഷണം കൊടുത്തത് മാത്രമായിരുന്നു എന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചപ്പോൾ അത് നന്ദി പ്രകടിപ്പിക്കുന്നത് കണ്ടു വേറെ ഏതു മൃഗമാണ് ഇതുപോലെ എല്ലാം ചിന്തിക്കുന്നത്.