നമ്മൾ ഏറെ സ്നേഹിക്കുന്നവർ ആണല്ലോ നമ്മുടെ സഹോദരങ്ങൾ അച്ഛനും അമ്മയ്ക്കും ശേഷം നമ്മളുടെ സുഹൃത്തും വഴികാട്ടിയും നമ്മൾ ഏറെ സ്നേഹിക്കുന്നതും നമ്മുടെ സഹോദരങ്ങളെയാണ്. സഹോദരങ്ങൾ തമ്മിൽ ഒരുപാട് വയസ്സിന് വ്യത്യാസം ഉണ്ടെങ്കിലോ പിന്നെ പറയണോ അവർ തമ്മിൽ ഉണ്ടാകുന്ന ആത്മബന്ധം എന്നു പറയുന്നത് വളരെ വലുതാണ് അത് മറ്റ് സഹോദരങ്ങളെപ്പോലെ ആയിരിക്കണം എന്നില്ല ചിലപ്പോൾ അവർക്ക് ഒരച്ഛന്റെ സ്ഥാനമോ അല്ലെങ്കിൽ ഒരു അമ്മയുടെ സ്ഥാനമോ ആയിരിക്കും ഉണ്ടായിരിക്കുക .
അതിന്റെ സംരക്ഷണം അതിന്റെ സ്നേഹവും ഒന്ന് വേറെ തന്നെയാണ്. ഇവിടെ ഇതാ വർഷങ്ങൾക്ക് ശേഷം തന്റെ അനിയനെ കാണാനായി സർപ്രൈസ് കൊടുക്കാൻ വന്ന ഒരു ചേട്ടന്റെ വീഡിയോയും സർപ്രൈസ് കണ്ടു ഞെട്ടിപ്പോയ അനിയന്റെ ഭാവങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കുറെ വർഷങ്ങൾക്കുശേഷമാണ് തന്റെ അനിയനെ കാണാൻ വരുന്നത് അവനാണെങ്കിലോ കളിക്കാൻ പുറത്തു പോയിരിക്കുന്ന സമയവുമായിരുന്നു.
അവൻ വീട്ടിലേക്ക് വരുമ്പോൾ തന്നെ തന്നെ കാണണം അതുകൊണ്ടുതന്നെ വീടിന്റെ ഉമ്മറത്ത് ചേട്ടൻ ഇരിക്കുകയും ചെയ്തു അവൻ സൈക്കിളിൽ വീടിന്റെ മുന്നിലേക്ക് കയറി വരികയും സൈക്കിൾ സൈഡിൽ വച്ചുകൊണ്ട് വീടിന്റെ ഉമ്മറത്തിരിക്കുന്ന വ്യക്തിയെ നോക്കുകയും ചെയ്തു അത് തന്നെ ചേട്ടൻ ആണെന്ന് തിരിച്ചറിഞ്ഞ് മോശം അവന്റെ മുഖത്തെ സന്തോഷം കാണണം എന്നാൽ സന്തോഷം മാത്രമല്ല അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അത് സന്തോഷം കൊണ്ടുള്ള കണ്ണുനീർ തന്നെയാണ് അല്ലാതെ എന്ത് പറയാൻ. അവന്റെ സന്തോഷം കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നിറഞ്ഞു അവരുടെ സ്നേഹം കണ്ടാൽ അറിയാം അവന് ചിലപ്പോൾ ഒരു ചേട്ടന്റെ സ്ഥാനം മാത്രമായിരിക്കുകയില്ല ഒരു അച്ഛന്റെ സ്ഥാനം കൂടിയായിരിക്കും ഉണ്ടാവുക. ഇതുപോലെയുള്ള സഹോദരങ്ങൾ നിങ്ങൾക്കുണ്ടോ അനുഭവങ്ങൾ പങ്കുവയ്ക്കൂ.