ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്തൂ. പകരം ഞാൻ എന്റെ അമ്മയെ മുന്നിൽ നിർത്തും നിങ്ങൾക്ക് ഒരിക്കലും അനുസരിച്ച് ജയിക്കാൻ സാധിക്കില്ല. ഈ ലോകത്തിലെ ഏറ്റവും വലിയ പോരാളി അത് അമ്മ തന്നെ എന്ന് പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ അത് വളരെയധികം ശരിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പോരാളി അത് അമ്മമാർ തന്നെയാണ്. തന്റെ ഉള്ളിൽ ഒരു ജീവനുണ്ട് എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞ് പുറത്തേക്ക് വന്ന അതിന്റെ ഓരോ വളർച്ചയിലും.
അമ്മമാർ എത്രത്തോളമാണ് ശ്രദ്ധിക്കുന്നത് എന്നും എത്രത്തോളം കരുതൽ അവർക്ക് വേണ്ടി നൽകുന്നത് എന്നും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല കാരണം അത്രയും വലുതാണ് അവരുടെ ശ്രദ്ധയും കരുതലും. അതുപോലെ ശ്രദ്ധിക്കാനും നോക്കാനും മറ്റാർക്കും തന്നെ സാധിക്കില്ല എത്ര ആളുകൾ ഉണ്ട് എന്ന് പറഞ്ഞാലും അമ്മയ്ക്ക് തന്റെ കുഞ്ഞിനോളം വരില്ല ആരും . വളർച്ചയുടെ ഓരോഘട്ടത്തിലും അമ്മമാർ നമ്മളെ എത്രത്തോളമാണ് ശ്രദ്ധിക്കുന്നത് എന്ന് നമുക്ക്.
ചിന്തിക്കാൻ പോലും സാധിക്കില്ല മറ്റുള്ളവർ പോലും ശ്രദ്ധിക്കാത്ത പല സന്ദർഭങ്ങളിലും അമ്മമാർ ശ്രദ്ധിച്ചു കൊണ്ടിരിക്കും അവർ പല ജോലികൾക്കിടയിൽ ആയിരിക്കും നമ്മളുടെ ഓരോ ചലനങ്ങളും അറിയുന്നത്. ഇവിടെ അത്തരത്തിൽ ഒരു ഓഫീസിന്റെ മുന്നിൽ സംസാരിച്ചുകൊണ്ടിരിക്കവേ അമ്മയുടെ കുഞ്ഞ് നടന്നു പോകുന്നതെല്ലാം തന്നെ അമ്മ കാണുന്നുണ്ടായിരുന്നു പെട്ടെന്നായിരുന്നു ആ കുഞ്ഞ് കമ്പികൾക്കിടയിലൂടെ താഴേക്ക് പോകാൻ വീണത്.
തന്റെ കുഞ്ഞിനെ ശ്രദ്ധിച്ചു കൊണ്ടിരുന്ന അമ്മ നിമിഷനേരം കൊണ്ടാണ് താഴേക്ക് വീണ കുഞ്ഞിന്റെ കാലിൽ പിടിച്ചത് പിടിച്ചത് കൊണ്ട് മാത്രം ആ കുഞ്ഞ് രക്ഷപ്പെട്ടു ശേഷം കുഞ്ഞിനെ ഉള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെടുക്കുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു. വീഡിയോ കണ്ടാൽ എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ് എങ്ങനെയാണ് അമ്മയ്ക്ക് മനസ്സിലായത് എന്ന് ഓർത്ത്. കാരണം ചുറ്റും നിന്ന് ആരും തന്നെ ആ കുട്ടിയെ ശ്രദ്ധിച്ചില്ല പക്ഷേ തന്റെ കുഞ്ഞിനെ അമ്മ എല്ലാ നിമിഷവും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.