തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛന്റെ വിശപ്പ് മനസ്സിലാക്കി കുഞ്ഞ് ചെയ്തത് കണ്ടോ.

ആരുടെയും മനസ്സ് നിറയുന്ന ദൃശ്യങ്ങൾ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഒരു അച്ഛനെയും മകളുടെയും വീഡിയോ ആണ് ഇത് കാണുമ്പോൾ നമുക്ക് വളരെയധികം സന്തോഷം തോന്നും കാരണം നമുക്ക് കണ്ടാൽ തന്നെ അറിയാം അവർ തെരുവ് കച്ചവടക്കാരാണ് എന്ന് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി.

   

കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് അങ്ങനെയുള്ള വ്യക്തികൾ അവരുടെ മക്കളെ നല്ല രീതിയിൽ നോക്കുന്നതിനും അവർക്കൊരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനും ഒരുപാട് കഷ്ട പാടുകളാണ് അച്ഛനും അമ്മയും അനുഭവിച്ചുകൊണ്ടിരിക്കുക. അവരുടെ ജീവിതം നമ്മളെ സംബന്ധിച്ച് ചിന്തിക്കാൻ പോലും ചിലപ്പോൾ സാധിക്കില്ല. ഇവിടെ അത്തരത്തിൽ തന്നെ കുഞ്ഞിനുവേണ്ടി ഭക്ഷണം വാങ്ങിക്കൊടുക്കുന്ന അച്ഛൻ ശേഷം മകളോട് കഴിക്കാൻ പറയുമ്പോൾ.

തന്റെ അച്ഛനും വിശന്നാണല്ലോ ഇരിക്കുന്നത് എന്ന് പറയാതെ മനസ്സിലാക്കിയ മകൾ അച്ഛനുവേണ്ടി തന്റെ കയ്യിലിരിക്കുന്ന ഭക്ഷണം വാരി കൊടുക്കുകയാണ് ചെയ്യുന്നത്. മകളോട് കഴിച്ചോളാൻ പറയും എങ്കിലും കൂടിയും അവൾ തന്നെ അച്ഛനും കൂടിയുള്ള ഒരു പങ്ക് വായിൽ തന്നെ വെച്ചുകൊടുക്കുന്നു അച്ഛൻ വളരെ സന്തോഷത്തോടെ.

അത് കഴിക്കുന്നു രണ്ടുപേരുടെയും സ്നേഹപ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്ത് മനോഹരമായ ഒരു കാഴ്ചയാണത്. ഭാവിയിൽ അവളല്ലേ തന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് ഇപ്പോൾ തന്നെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ അവൾ മനസ്സിലാക്കിയിട്ടുണ്ട് എങ്കിൽ വളർന്നു വലുതാകുമ്പോൾ ഉറപ്പായും അവൾ അച്ഛനെയും അമ്മയെയും നല്ല രീതിയിൽ തന്നെ നോക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.