ഇനിയും എന്റെ പിന്നാലെ നടന്നാൽ ഉണ്ടല്ലോ. അവൾ കണ്ണുകൾ ചുവപ്പിച്ചുകൊണ്ട് അവന്റെ മുന്നിൽ നിന്ന് പറഞ്ഞു. എന്നാൽ പറഞ്ഞു മുഴുപ്പിക്കാൻ അവൾക്ക് സാധിച്ചില്ല. അവൾ തിരികെ നടന്നു പോയി. നീ എന്നെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് നന്നായി അറിയാം. ഈ നാരായണ മാഷിന്റെ മോളെ ഞാൻ തന്നെ കെട്ടു. അവൻ പറയുന്നത് അവൾ കേട്ടു കാണും എങ്കിലും തിരിഞ്ഞു നോക്കാതെ അവൾ നടന്നു. പെട്ടെന്നായിരുന്നു പിന്നിൽ ഒരു കൈ വന്ന് പിടിച്ചത് നാരായണൻ മാഷ്. മാഷിനെ കണ്ടതോടെ വിനയപൂർവ്വം അവൻ നിന്നു. എന്റെ കുട്ടി പാവമാണ് നീ അവളെ കരയിപ്പിക്കരുത് കേട്ടോ. ഞാൻ പഠിപ്പിച്ച കുട്ടികളിൽ മിടുക്കൻ തന്നെയാണ് അതുകൊണ്ടല്ലേ ഈ ചെറിയ പ്രായത്തിൽ നല്ലൊരു ഡോക്ടറാവാൻ നിനക്ക് സാധിച്ചത്.
ഇനി നിന്റെ തലത്തിന് പറ്റിയ ഒരു കുട്ടിയെ വിവാഹം കഴിച്ചുനല്ലതുപോലെ ജീവിക്കൂ. അതും പറഞ്ഞ് അവനെ അനുഗ്രഹിച്ചിട്ട് മുന്നോട്ട് നടന്നു പോയി. വീട്ടിലെത്തിയപ്പോൾ അമ്മാവനും അമ്മയും ഉണ്ടായിരുന്നു അവിടെ. നാട്ടിലെത്തിയപ്പോൾ കൂട്ടുകാരുടെ കൂടെ എപ്പോഴും കറക്കം ആണല്ലേ നീ. ഇനി കുറച്ചു ദിവസം കൂടിയല്ലേ നീ വീട്ടിൽ ഉണ്ടാകും നാളെ നിനക്ക് ഒരു പെണ്ണുകാണൽ ഉണ്ട്. അത് കേട്ടപ്പോഴേക്കും അവന്റെ കണ്ണുകൾ വിടർന്നു. കുട്ടിയെ നിനക്കറിയാം നമ്മുടെ നാരായണൻ മാഷിന്റെ മകൾ ഗീതു. അമ്മ പറഞ്ഞായിരുന്നു നിന്റെ ഇഷ്ടങ്ങൾ. എനിക്ക് ഇഷ്ടം തന്നെയാണ് അതിനെ കുടുംബ പാരമ്പര്യമൊന്നും ഒരു പ്രശ്നമേയല്ല. അച്ഛന്റെ മരണശേഷം എല്ലാ കാര്യങ്ങളും നോക്കിയത് അമ്മാവൻ ആയിരുന്നു.
എനിക്ക് വളരെയധികം സന്തോഷമായി പിറ്റേദിവസം നാരായണൻ മാഷിന്റെ വീട്ടിലേക്ക് ഞാനും അമ്മാവനും യാത്രയായി. ഞങ്ങളെ കണ്ടതോടെ വീട്ടിലേക്ക് നാരായണൻ മാഷ് കയറ്റിയിരുത്തി. അമ്മാവൻ പറഞ്ഞു തുടങ്ങിമോളോട് രണ്ടു ചായ ആയിട്ട് വരാൻ പറയൂ ഞങ്ങൾ മകളെ പെണ്ണുകാണാൻ വന്നതാണ്. നാരായണൻ മാഷ് ഞെട്ടി നിങ്ങൾ എന്താണ് പറയുന്നത് നിങ്ങളുടെ കുടുംബത്തോട് ഞങ്ങൾ ഒട്ടും തന്നെ യോജിക്കുന്നതല്ല മാത്രമല്ല ഒരു കാലിനെ സ്വാധീന കുറവുള്ള എന്റെ മകളെ ഒരുപാട് സ്വത്തു കൊടുത്താൽ മാത്രമേ കല്യാണം കഴിക്കുമെന്ന് ആലോചനകളാണ് വരുന്നത് അതിനുമാത്രം കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല.
മാഷേ മാഷിന്റെ മോളെ ഞാൻ 14 വയസ്സു മുതൽ ഇഷ്ടപ്പെടുന്നതാണ് അവളെ എനിക്ക് വേണം ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം അവളുടെ കുറവുകൾ ഒന്നും ഇതുവരെയും ഞാൻ നോക്കിയിട്ട് പോലുമില്ല. പെട്ടെന്ന് ബാലുവിന്റെ അരികിൽ നിന്ന് ആരോ പറയുന്നത് ഞാൻ കണ്ടു അതെ ഗീതു. അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. നിനക്കും എന്നെ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം. നിന്റെ കാലിന്റെ കുറവുകൾ ഒന്നും എനിക്ക് പ്രശ്നമല്ല ജീവിതകാലം മുഴുവൻ എടുത്തു കൊണ്ട് നടക്കാനും ഞാൻ തയ്യാറാണ്. എന്നെ ഇഷ്ടമല്ലെന്ന് മാത്രം നീ പറയരുത്. ഗീതു സങ്കടം പിടിച്ചുനിർത്താൻ സാധിച്ചില്ല. അവൾ അവനെ കെട്ടിപ്പിടിച്ചു. അവളുടെ മറുപടി അതായിരുന്നു.