സ്ത്രീധനം ആഗ്രഹിച്ചു വന്ന വീട്ടുകാരെ ഈ പെൺകുട്ടി ഓടിച്ചത് കണ്ടോ. പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.

മോളെ ചാരു നാളെ നിനക്ക് ജോലിയൊന്നും ഇല്ലല്ലോ നാളെ വീട്ടിൽ തന്നെ ഉണ്ടാകണം ഒരു കൂട്ടര് വരുന്നുണ്ട് അപ്പോൾ എന്നെ വീട്ടിൽ നിന്നും അച്ഛൻ കല്യാണം കഴിപ്പിച്ച് അയക്കാൻ പോവുകയാണോ. തീരുമാനിച്ചിട്ടൊന്നുമില്ല മകളെ. ഇത് ബ്രോക്കർ കൊണ്ടുവന്നതാണ് അയാളെ വെറുതെ വിഷമിപ്പിക്കേണ്ട അവർ വന്ന് കണ്ടു പൊയ്ക്കോട്ടെ. ശരി നാളെ വരുന്ന ആളെ ഞാനും ഇന്റർവ്യൂ ചെയ്യട്ടെ പറ്റിയില്ലെങ്കിൽ ഞാൻ വീട്ടിൽ നിന്നും ഓടിക്കും. ഇത് കേട്ട് മായമ്മ പറഞ്ഞു ഇത്രയും നാൾ പഠിപ്പിക്കട്ടെ എന്നായിരുന്നുപിന്നീട് ജോലി കിട്ടട്ടെ എന്നും ഇപ്പോൾ എല്ലാമായി ഇനിയും ഇതുപോലെ നിൽക്കാൻ ആണോ നിന്റെ തീരുമാനം നിന്നെ എത്രയും പെട്ടെന്ന് കല്യാണം കഴിച്ചിട്ട് വിടണം.

   

ചാരു അതൊന്നും ശ്രദ്ധിക്കാതെ അവിടെ നിന്നും പോയി പിറ്റേദിവസം എല്ലാവരും വീട്ടിലേക്ക് വന്നിരുന്നു. ചെക്കൻ കാണാൻ വളരെ സുന്ദരനായിരുന്നു. കൂടാതെ നല്ല ജോലിയും പിന്നെ വേറെ എന്ത് വേണം എല്ലാവർക്കും വളരെയധികം ഇഷ്ടമായി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചോട്ടെ. കൂട്ടത്തിൽ ഒരാൾ പറഞ്ഞു ചാരു അരുണിനെ കൂട്ടി പുറത്തേക്ക് ഇറങ്ങി അരുൺ പറഞ്ഞു. എനിക്ക് ചാരുവിനെ ഇഷ്ടമായി. തീരുമാനം പിന്നീട് അറിയിച്ചാൽ മതി.

എന്നെ കണ്ടപ്പോൾ തന്നെ ഇയാൾക്ക് ഇഷ്ടമായോ. അങ്ങനെയല്ല എന്താണ് ഇഷ്ടപ്പെടാതിരിക്കാൻ കാരണം കാണാൻ സുന്ദരിയല്ലേ മാത്രമല്ല ഈ വീടും പരിസരവും എല്ലാം എനിക്ക് വളരെ ഇഷ്ടമായി. ശരി ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം എന്റെ വിവാഹത്തിന് അച്ഛനെയും അമ്മയുടെയും കയ്യിൽ നിന്നും പണമായോ സ്വത്തായി ഞാനൊന്നും തന്നെ വാങ്ങില്ല എന്റെ വിവാഹത്തിന് ഞാൻ കുറച്ചു പണം മാറ്റിവെച്ചിട്ടുണ്ട് അതിൽ പറ്റിയില്ലെങ്കിൽ കുറച്ച് കടം മേടിക്കുകയും ചെയ്യും. പെട്ടെന്ന് കേട്ടപ്പോൾ അരുൺ ഒന്ന് നിന്നുപോയി അത് കുഴപ്പമില്ല ഈ കാണുന്ന വീട് സ്ഥലവും എത്ര കഴിഞ്ഞാലും നിനക്കുള്ളത് തന്നെയാണല്ലോ.

അല്ല ഇത് എന്റെ പേരിൽ ഉള്ളതല്ല അച്ഛന്റെ പേരിലുള്ളതാണ് എന്റെ വിവാഹം കഴിഞ്ഞാൽ ഇത് ഒരു അനാഥാലയത്തിന്റെ പേരിൽ എഴുതിവെക്കാൻ പോവുകയാണ്. പിന്നീട് അരുൺ അവിടെ നിന്നില്ല ശരിയെന്ന് പറഞ്ഞ് അവർ വേഗം വീട്ടിൽ നിന്നും ഇറങ്ങി കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അവർ വിളിച്ചു പറയുകയും ചെയ്തു അതോടെ മായമ്മ കരയാനും തുടങ്ങി ഒരുപാട് ആയപ്പോൾ ചാരു നടന്ന കാര്യം പറഞ്ഞു അമ്മ ശരിക്കും ഞെട്ടിപ്പോയി.

അവർ സ്വത്തായിരുന്നു ഇത്രയും സ്നേഹത്തോടെ നമ്മളോട് സംസാരിച്ചിരുന്നത് എല്ലാം അമ്മയെ നമ്മൾ കാണുന്നതുപോലെയല്ല ആളുകൾ അവർക്ക് വേണ്ടത് സ്വത്ത് പണം എന്നിവ മാത്രമാണ് എനിക്ക് എന്നെ സ്നേഹിക്കുകയും എന്റെ അച്ഛനെയും അമ്മയെയും സ്നേഹിക്കുകയും ചെയ്യുന്ന ആളെ മാത്രം മതി. അച്ഛൻ മകളെ ചേർത്തുപിടിച്ചു കണ്ടോ എന്റെ മകൾക്ക് നമ്മളോടുള്ള സ്നേഹം. നീ തന്നെ തീരുമാനിച്ചാൽ മതി എന്റെ ജീവിതം എന്തായി തീരണമെന്ന്. അതിനുള്ള എല്ലാ പക്വതയും ഇപ്പോൾ നിനക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *