ചില മോഷണങ്ങൾക്ക് പിന്നിൽ ഒരു വലിയ ദുഃഖത്തിന്റെ കഥ തന്നെയുണ്ടാകും. ഇത്കേട്ടാൽ നിങ്ങൾ കരയും.

അയ്യോ എന്റെ മാല നഷ്ടപ്പെട്ട വണ്ടിയിൽ നിന്നും ഒരു സ്ത്രീ അലറിക്കൊണ്ട് പറഞ്ഞു എല്ലാവരും ആ സ്ത്രീയെ നോക്കി മാത്രമല്ല ഓടിക്കൊണ്ടിരിക്കുന്ന ബസ് ആയതുകൊണ്ട് തന്നെ എല്ലാവരും ചുറ്റുമുള്ളവരെ നോക്കുകയും ചെയ്തു എല്ലാവരിലും ഓരോ തരത്തിലുള്ള മുഖഭാവങ്ങൾ ആണ് ഒടുവിൽ കണ്ടക്ടർ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാം എന്ന് തീരുമാനിച്ചു അതിനിടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ പറഞ്ഞു അയ്യോ എനിക്ക് വരാൻ പറ്റില്ല ഒരു ഇന്റർവ്യൂ ഉണ്ട് അതുകൊണ്ട് എന്റെ വഴിയിൽ ഇറക്കാമോ എന്ന്. എല്ലാവരും ആ ചെറുപ്പക്കാരനെ തന്നെ നോക്കി ചിലപ്പോൾ ഇവന്റെ കയ്യിൽ മാല ഉണ്ടായിട്ട് ആയിരിക്കും ഇവനിങ്ങനെ പറയുന്നത് ആരും അത് സമ്മതിച്ചു കൊടുത്തില്ല .

   

ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി ചെക്ക് ചെയ്യുന്നതിന്റെ ഇടയിൽ ആ ചെറുപ്പക്കാരന്റെ ബാഗിൽ നിന്നും ഒരു മാല കിട്ടി അത് കളവ് പോയ മാലയായിരുന്നു എല്ലാവരും ആ ചെറുപ്പക്കാരനെ കുറ്റം പറഞ്ഞു എല്ലാവരും കൂടി ആ ചെറുപ്പക്കാരനെ കള്ളൻ മുദ്രകുത്താൻ ശ്രമിച്ചു. അതിനിടയിൽ ആയിരുന്നു ഒരു പെൺകുട്ടി ആൾക്കൂട്ടത്തിനിടയിൽ നിന്നും വന്നത് ഞാനാണ് മോഷ്ടിച്ചത് പിടിക്കും എന്ന് ആയപ്പോൾ ചെറുപ്പക്കാരന്റെ ബാഗിൽ ഞാൻ ഇട്ടത് ആയിരുന്നു. ഒടുവിൽ ആ ചെറുപ്പക്കാരനെ വിട്ടു അവൻ ഇന്റർവ്യൂ എടുക്കുന്ന സ്ഥലത്തേക്ക് എത്തി ഇന്റർവ്യൂ എല്ലാം കഴിഞ്ഞു .

എല്ലാ വിവരങ്ങളും ചോദിച്ചു റിസൾട്ട് പ്രഖ്യാപിക്കുന്നതിന്റെ സമയത്ത് അവർ പറഞ്ഞു നിങ്ങൾക്ക് മുകളിൽ ഒരു പെൺകുട്ടിയുണ്ട് ആ പെൺകുട്ടി വന്നില്ല എങ്കിൽ മാത്രമാണ് നിങ്ങൾക്ക് ജോലി ലഭിക്കുക എന്നത്. അത് ആരാണെന്ന് അറിയാൻ അവനെ കൗതുകമായി നോക്കിയപ്പോൾ അതേ പെൺകുട്ടി. മാല മോഷണക്കേസിൽ പോലീസിൽ പിടിച്ച പെൺകുട്ടി എങ്കിൽ എന്തിനാണ് അവൾ അങ്ങനെ ചെയ്തത് എന്തായിരിക്കും അതിനുള്ള സാഹചര്യം എന്നറിയാൻ അവർക്ക് താല്പര്യമായി.

ഫോൺ നമ്പർ സംഘടിപ്പിച്ച അവൻ വിളിച്ചു അവൾ ഫോൺ എടുത്തു കാര്യങ്ങൾ എല്ലാം ചോദിച്ചു അവൾ പറഞ്ഞു എന്റെ ജീവിത സാഹചര്യമാണ് ശരിക്കും ഞാൻ മരിക്കാൻ വേണ്ടി പോയതായിരുന്നു അന്നത്തെ ദിവസം എനിക്കറിയാം അത് മറ്റാരോ ചെയ്തതാണ് എന്ന് പക്ഷേ നിങ്ങളുടെ സാഹചര്യം മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ കുറ്റം ഏറ്റെടുത്തത് എന്റെ സാഹചര്യം മനസ്സിലായപ്പോൾ പോലീസുകാർ എന്നെ വിടുകയും ചെയ്തു. അവൻ പറഞ്ഞു എനിക്ക് ഇന്ന് നേരിട്ട് കാണണമെന്ന് അങ്ങനെ അവർ നേരിൽ കണ്ടു.

എനിക്ക് ആരുമില്ല ഇപ്പോൾ പറയാൻ ആരുമില്ല അതുകൊണ്ടുതന്നെയാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു നമുക്ക് രണ്ടുപേർക്കും ഈ ജോലി വളരെ അത്യാവശ്യമാണ് അങ്ങനെയാണെങ്കിൽ നമ്മളിൽ ആരെങ്കിലും ഒരാൾ ഈ ജോലിക്ക് പോയാൽ മതിയല്ലോ. അവൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി അവൾ പുഞ്ചിരിച്ചു.ചില മോഷണങ്ങൾക്ക് പിന്നിൽ ഒരു വലിയ ദുഃഖത്തിന്റെ കഥ തന്നെയുണ്ടാകും. ഇത്കേട്ടാൽ നിങ്ങൾ കരയും.