ഇതൊക്കെയാണ് നന്ദിയില്ലാത്ത പല മനുഷ്യരും കണ്ടുപഠിക്കേണ്ടത്. ഡ്രെയിനേജിലേക്ക് നായ നോക്കുന്നത് എന്തിനാണെന്ന് കണ്ടോ.

നമ്മളിൽ പലരും വീടുകളിൽ വളർത്തുന്ന വളർത്തുമൃഗം കൂടുതലും നായ്ക്കൾ ആയിരിക്കും കാരണം മനുഷ്യനോട് കൂടുതൽ സ്നേഹം കാണിക്കുന്നത് അവരാണ് മറ്റേത് മൃഗങ്ങളെക്കാളും നായകൾക്ക് സ്നേഹം വളരെ കൂടുതലാണ്.അവർ സമൂഹത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് ഒരു വിഭാഗം പറയുമ്പോഴും മനുഷ്യരെ സഹായിക്കുന്നതിലും സ്നേഹിക്കുന്നതിലും മുൻപന്തിയിൽ തന്നെയാണ് നായ്ക്കൾ.അവർക്കിടയിൽ തന്നെയും പരസ്പരം സ്നേഹം നമ്മൾ കണ്ടിട്ടുണ്ട് .

   

എന്നാൽ സഹജീവികളോടുള്ള സ്നേഹം അവർക്ക് സമൂഹത്തിൽ മറ്റ് ജീവികളോട് കാണിക്കുന്ന സ്നേഹം ഇത്തരത്തിൽ പലതരത്തിലുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും.അത്തരത്തിൽ നമുക്ക് മനസ്സിന് വളരെയധികം സന്തോഷം തോന്നുന്ന ഒരു വീഡിയോ വൈറലാകുന്നു.വീഡിയോയിൽ നമുക്ക് കാണുന്നത് ഒരു തെരുവ് നായ റോഡിലെ ഡ്രൈനേജിന്റെ അകത്തേക്ക് നോക്കി നിൽക്കുന്ന കാഴ്ചയാണ്.

ആദ്യമെല്ലാം അത് വെറുതെയായിരിക്കും എന്ന് നമ്മൾ വിചാരിക്കും എന്നാൽ കുറെ നേരത്തേക്ക് നായ അതിനുള്ളിൽ തന്നെ നോക്കി നിൽക്കുന്നു.അതിലൂടെ പോകുന്നവർ ആദ്യം ശ്രദ്ധിച്ചില്ല എങ്കിലും പിന്നീട് അവർ ശ്രദ്ധിച്ചു തുടങ്ങി കാരണം നായ എത്രയൊക്കെ അവിടെ നിന്നും മാറാൻ തയ്യാറാകുന്നില്ല അവർ കുറെ തവണ അവിടെ നിന്നും മാറ്റാൻ ശ്രമിച്ചു എങ്കിലും ഒട്ടും തയ്യാറായില്ല.

അങ്ങനെ വന്നപ്പോഴാണ് എന്താണ് അതിനകത്ത് എന്ന് നോക്കാൻ അവർ തീരുമാനിച്ചത് ഒടുവിൽ അവർ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച നാല് ചെറിയ പൂച്ചക്കുട്ടികളെ ആയിരുന്നു. പൂച്ചക്കുട്ടികൾക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുന്നുണ്ടോ എന്ന് നോക്കാനാണ് നായ ശ്രമിച്ചിരുന്നത് എന്നാൽ ആദ്യം ആർക്കും ഇത് മനസ്സിലായില്ല സഹജീവികളോടുള്ള നായയുടെ സ്നേഹം അത് എത്രയോ വലുതാണ് ഇപ്പോഴായിരുന്നു ആളുകൾക്ക് എല്ലാവർക്കും തന്നെ നായയോട് വളരെയധികം സ്നേഹം തോന്നിയത്. പിന്നീട് ആളുകൾ വന്ന് പൂച്ചക്കുട്ടികളെ രക്ഷിച്ചു കൊണ്ട് പോവുകയും ചെയ്തു.