ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ മുഖത്തും അറിയാതെ ഒരു പുഞ്ചിരി വന്നിരിക്കും. എന്താണ് അതിന്റെ കാരണം എന്നല്ലേ ചൊരിയുന്ന മഴ കണക്കാക്കാതെ തങ്ങളുടെ സഹപാഠിക്ക് വേണ്ടി ഇവൻ വഴിയൊരുക്കുകയാണ് റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ചായിരിക്കും എന്ന് ഇവന് നല്ല ബോധ്യം ഉണ്ട്.അതുകൊണ്ടുതന്നെ കുട ഇല്ലെങ്കിലും ഒരു റെയിൻകോട്ട് ഇല്ലെങ്കിലും ആ മഴയൊന്നും വക വയ്ക്കുന്നില്ല കൂടെ നിന്ന് കൂട്ടുകാരെ എത്രത്തോളം സുരക്ഷിതമാക്കാൻ പറ്റുമോ.
അത്രത്തോളം സുരക്ഷിതമാക്കുന്നതിന് വേണ്ടി അവൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്.യൂണിഫോം നനഞ്ഞതോ നനഞ്ഞ് ക്ലാസിൽ ഇരിക്കേണ്ടി വരുന്നതോ ഒന്നും അവന് പ്രശ്നമല്ല ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് അല്ലേ കാരണം ഭാവിയിൽ എത്രത്തോളം നന്മയുള്ളവരായി ഇവർ മാറും എന്നത് തന്നെയാണ് ആ തരത്തിൽ നമുക്ക് സന്തോഷം ഉണ്ടാക്കുന്നത് ഈ വീഡിയോയും അങ്ങനെ തന്നെ.
നമ്മുടെ ക്ലാസിലും ഇതുപോലെയുള്ള കുട്ടികൾ ഉണ്ടായിരിക്കും മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും മാത്രം പറയാവുന്ന കുട്ടികൾ അവരെയാണ് നമ്മൾ മാതൃകയാക്കേണ്ടത്. പലപ്പോഴും ചീത്ത കൂട്ടുകെട്ടിൽ പെട്ട് പലതരത്തിലുള്ള പ്രശ്നങ്ങളും ജീവിതത്തിൽ നേരിടുന്ന സുഹൃത്തുക്കൾ ഉള്ള കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് കാരണം നല്ലവരെയും പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്നു.
ചിലപ്പോൾ കൂടെ നിന്ന് ചതിക്കുകയും ചെയ്യും.അത്തരത്തിൽ പലതരത്തിലുള്ള വ്യക്തികളുമായി ഇടപഴകുന്ന കുട്ടികളെയും നമ്മളെയും സംബന്ധിച്ചിടത്തോളം നല്ലവരെ തിരഞ്ഞെടുക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.ഇതുപോലെ സമൂഹം ആഗ്രഹിക്കുന്നവരെല്ലാം തന്നെ ഭാവിയിൽ വലിയ ഉയരങ്ങളിലേക്ക് എത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.