ബിസിനസിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു വലിയ ബഹളം കേട്ടത് പുറത്ത് ഏതോ ഒരു സ്ത്രീ എന്തൊക്കെയോ സാധനങ്ങൾ വിൽക്കുന്നതിന്റെ പേരും പറഞ്ഞ് ബഹളം വയ്ക്കുകയാണ് ആദ്യം ഭാര്യയോട് എന്തെങ്കിലും കൊടുത്ത് അവരെ ഒഴിവാക്കാൻ പറഞ്ഞു പക്ഷേ ഭാര്യ അതിനെ തയ്യാറായില്ല.ഒടുവിൽ എന്തെങ്കിലും കൊടുത്ത് ശല്യം പോകുമല്ലോ എന്ന് കരുതി അയാൾ കുറച്ചു പൈസ എടുത്തു അവിടേക്ക് പോയി.
അപ്പോഴാണ് മുന്നിൽ നിൽക്കുന്ന സ്ത്രീയെ കണ്ട് അവർ ഞെട്ടിയത്. വിജയമ്മയല്ലേ ആ സ്ത്രീ തല ഉയർത്തി നോക്കി അതെ ഞാൻ തന്നെയാണ് എന്നെ മനസ്സിലായോ പഴയകാല ഓർമ്മകളിലേക്ക് അവർ മടങ്ങി എങ്ങനെ മറക്കാനാകും അന്നത്തെ അഞ്ചു വയസ്സുകാരനെ. സുഖമില്ലാത്ത അമ്മയും അച്ഛനില്ലാത്ത കുടുംബവും രണ്ടു പെങ്ങമ്മാരും ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ല അടുത്ത കടയിലെ ചേട്ടന്റെ കയ്യിൽ നിന്നും ഇനിയും വെറുതെ സാധനങ്ങൾ വാങ്ങിക്കാൻ സാധിക്കില്ല .
ആരും കൊടുക്കാതെയായും അപ്പോഴായിരുന്നു വിജയമ്മ ആ കുഞ്ഞിന്റെ അടുത്തേക്ക് വന്നത് കുറച്ച് സാധനങ്ങൾ കൊടുക്കുകയും ചെയ്തു. അവർ പറഞ്ഞു ഇതിനെ നീ പൈസ തരേണ്ട എന്ന് പിന്നെയും ഭർത്താവ് കാണാതെ അവർ കുറെ സാധനങ്ങൾ നൽകി ഞങ്ങളുടെ പല ദിവസങ്ങളും പട്ടിണിയില്ലാതെ പോയത് അവരുടെ കനിവുകൊണ്ട് മാത്രമായിരുന്നു പിന്നീട് അമ്മയുടെ മരണശേഷം ആ നാട്ടിൽ നിന്നും പോകുന്നു.
ഇപ്പോൾ വലിയ ബിസിനസുകാരനും എല്ലാം ആയെങ്കിലും അന്ന് വിശപ്പ് മാറ്റിയ വിജയഅമ്മയെയും എല്ലാ തിരക്കുകളിലും എല്ലാ ആൾക്കൂട്ടങ്ങളിലും നോക്കുമായിരുന്നു.ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് അയാൾ വേഗം തന്നെ വിജയം അമ്മയെ അകത്തേക്ക് വിളിച്ചു കയറ്റി സാധനങ്ങൾ എല്ലാം വാങ്ങി മാത്രമല്ല അവർക്ക് കുറച്ചു പണം ഏൽപ്പിക്കുകയും അവർ അറിയാതെ തന്നെ അവരുടെ മക്കളുടെ വിവാഹത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുകയും കട പുതിയത് പണിത് കൊടുക്കുകയും ചെയ്തു.