നീണ്ട 18 വർഷങ്ങൾക്കു ശേഷം ആയിരുന്നു ചേച്ചി തന്റെ അനിയനെ കണ്ടത്. ഒരുപാട് പ്രായവ്യത്യാസങ്ങളുള്ള സഹോദരങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ അവർ തമ്മിലുള്ള സ്നേഹബന്ധം ഒരു മാതാപിതാക്കൾക്ക് തുല്യമായിരിക്കും. ഒരച്ഛന്റെയും അമ്മയുടെയും സ്ഥാനമായിരിക്കും വയസ്സ് കൂടുതലുള്ള സഹോദരനെയും ഉണ്ടാവുക. അവർ തമ്മിലുള്ള സ്നേഹബന്ധം അത് വേറെ തന്നെയാണ്.
ഇവിടെ 18 വർഷങ്ങൾക്ക് ശേഷമായിരുന്നു ചേച്ചിക്ക് ഒരു അനുജൻ ജനിച്ചത് ഹോസ്പിറ്റലിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയെ ഡെലിവറി റൂമിൽ ആക്കി പുറത്ത് കാത്തിരിക്കുന്ന വീട്ടുകാർ ചേച്ചിയുടെ റിയാക്ഷൻ ആയിരുന്നു ക്യാമറയിൽ കൂടുതൽ പകർത്തുവാൻ ഉണ്ടായിരുന്നത്. കുറേനേരത്തെ കാത്തിരിപ്പ് ചേച്ചിയുടെ മുഖത്ത് ആകാംക്ഷയും സ്നേഹവും എല്ലാം നിറയുന്നത് നമുക്ക് കാണാൻ സാധിക്കും.
ഒടുവിൽ തന്റെ അനിയനെ കയ്യിൽ കിട്ടിയപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ അനിയനെ രണ്ട് കൈകൾ കൊണ്ട് ചേർത്തുപിടിക്കുമ്പോൾ ഒരു സഹോദരനെ പിടിക്കുന്നതിന് ഒപ്പം തന്നെ ഒരു മകനെ കയ്യിൽ കിട്ടുമ്പോൾ ഒരമ്മ എങ്ങനെയാണ് പിടിക്കുന്നത് എങ്ങനെയാണ് സംരക്ഷിക്കുന്നത് അതെല്ലാം തന്നെ ചേച്ചിയുടെ ആ വാരിപ്പുണരയിൽ നിന്ന് നമുക്ക് വ്യക്തമാകും. ആ കുഞ്ഞ് എത്രയോ ഭാഗ്യം ചെയ്തവനാണ് ഒരേ സമയം രണ്ട് അമ്മമാരെയാണ് ആ കുഞ്ഞിനെ ലഭിച്ചത്.
ആ കുഞ്ഞിനെ താലോലിക്കാനും സ്നേഹിക്കാനും എല്ലാം ഇനി വർഷങ്ങൾ ഏറെ ബാക്കി. ഒരേ പ്രായത്തിലുള്ള സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം പോലെയല്ല ഒരുപാട് പ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നവർ തമ്മിലുള്ള സ്നേഹബന്ധം അത് കണ്ട അറിയുക തന്നെ വേണം. ഇത് കാണുന്ന പലർക്കും ഒരുപാട് പ്രായവ്യത്യാസം ഉള്ള സഹോദരങ്ങൾ ആണെങ്കിൽ അവർക്ക് അത് മനസ്സിലാക്കാൻ സാധിക്കും. വീഡിയോ കാണുവാൻ നോക്കൂ.