പ്രസവ സമയങ്ങളിൽ കുഞ്ഞുങ്ങൾ മരണപ്പെട്ടു പോകുന്ന വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും എന്നാൽ അത് അനുഭവിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടം നമ്മൾ ചിലപ്പോൾ ചിന്തിച്ചു നോക്കാറുണ്ടാവില്ല കാരണം അത്തരം സങ്കടം സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. അതുപോലെ തന്നെയാണ് പ്രസവ സമയത്ത് ഈ മരിക്കാനായിട്ടുള്ള പിഞ്ചുകുഞ്ഞുങ്ങളെ എടുക്കുന്ന ഡോക്ടർമാരുടെ അവസ്ഥയും.
പലപ്പോഴും അതുപോലെയുള്ള കുഞ്ഞുങ്ങളെ പ്രസവസമയത്ത് ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ഡോക്ടർമാർ ഉണ്ടാകുന്ന മാനസികാവസ്ഥ വളരെ വലുതാണ്. ഇവിടെ മരിക്കാൻ ആയിട്ടുള്ള കുഞ്ഞേ ഇരട്ട സഹോദരിയാണ്. പ്രസവത്തിൽ ഇരട്ട സഹോദരികളിൽ ഒന്ന് മരണപ്പെട്ടു. ഡോക്ടർമാർക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. അവർക്ക് സങ്കടം സഹിക്കാൻ ആവില്ലായിരുന്നു കാരണം രണ്ടു കുഞ്ഞുങ്ങളെയും പുറത്തേക്കെടുത്തപ്പോൾ അതിലൊന്ന് മരിച്ചു പോയിരിക്കുന്നു.
ജീവനുള്ള രണ്ടാമത്തെ സഹോദരി കരയുന്നത് കാണുമ്പോൾ അവരുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു. ഡോക്ടർമാർ ചെയ്തത് ഗർഭകാലങ്ങളിൽ എല്ലാം സഹോദരിയുടെ കൂടെയല്ലേ എപ്പോഴും ഉണ്ടായിരുന്നത് ഈ അവസാന നിമിഷത്തിൽ എങ്കിലും അവർ ഒന്നിച്ചു ഉണ്ടാകട്ടെ എന്ന് ഡോക്ടർമാർ കരുതി. ജീവനുള്ള കുഞ്ഞിനെ അവർ മരിച്ചുപോയ സഹോദരിയുടെ അടുത്ത് കിടത്തി. അത്ഭുതമെന്നു പറയട്ടെ തന്റെ സഹോദരിയെ കെട്ടിപ്പിടിക്കാൻ ആണ് ആദ്യം ആ കുഞ്ഞിനെ ശ്രമിച്ചത്.
മരിച്ചുപോയ സഹോദരിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മറ്റ് സഹോദരിയെ കണ്ടപ്പോൾ ഡോക്ടർമാർ അത്ഭുത തോന്നി എന്നാൽ അതുമാത്രമായിരുന്നില്ല അവിടെ സംഭവിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും കുഞ്ഞു കരയുന്നതാണ് കണ്ടത്. മരിച്ചുപോയെന്ന് ഡോക്ടർമാർ കരുതിയ കുഞ്ഞേ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. ഡോക്ടർമാർ ഞെട്ടി പോവുകയായിരുന്നു. ഇതാണ് അൽഭുതം. ചിലപ്പോൾ ദൈവങ്ങൾക്ക് പോലും സങ്കടം വന്നിട്ടുണ്ടാകും.