ഇത്ര ദുഃഖത്തിൽ നിന്നാലും എത്ര മോശപ്പെട്ട അവസ്ഥയിൽ നിന്നാലും ശ്രീകൃഷ്ണ ഭഗവാനെ ദർശിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു സമാധാനം മറ്റെവിടെ പോയാലും കിട്ടില്ല. ഇന്ന് പറയാൻ പോകുന്നത് വീട്ടിലെ ഭർത്താക്കന്മാരുടെയും ഗൃഹനാഥന്മാരുടെയും കുട്ടികളുടെയും പിറന്നാൾ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വീട്ടമ്മമാർ ചെയ്യേണ്ട വഴി പാടിനെ പറ്റിയാണ്.
നമ്മുടെ സാമീപ്യം ഭഗവാനെ അറിയിക്കാൻ വേണ്ടിയാണ് പലപ്പോഴും നമ്മൾ വഴിപാടുകളും മറ്റും ചെയ്യാറുള്ളത്. ഇനിയും ചെയ്യേണ്ട വഴിപാട് ഏതാണെന്ന് പറയാം, സഹസ്രനാമ പുഷ്പാഞ്ജലി യാണ് ചെയ്യേണ്ടത്. ഈ വഴിപാട് ചെയ്യുന്നത് നമ്മളിലുള്ള ഈശ്വരാധീനം വർധിക്കുന്നതിന് വേണ്ടിയാണ്. അതുപോലെ വർധിക്കുന്ന ഈശ്വരന്റെ അനുഗ്രഹം നിലനിന്നു പോകുന്നതിനു വേണ്ടിയാണ്. ഇത് പിറന്നാൾ ദിവസം തന്നെ ചെയ്യേണ്ടതാണ്.
ഇനി അന്നേദിവസം നിങ്ങൾക്ക് പോകാൻ കഴിയില്ല എന്ന അവസ്ഥയാണെങ്കിൽ അവർക്ക് മറ്റാരുടെയെങ്കിലും സഹായത്തോടുകൂടി വഴിപാട് ചെയ്യാവുന്നതാണ്. പക്ഷേ കഴിയുന്നതും വീട്ടമ്മമാർ തന്നെ നേരിൽ പോയി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇത് ചെയ്യുന്ന വ്യക്തികളിൽ മാത്രമല്ല ആ കുടുംബത്തിൽ മുഴുവൻ ഐശ്വര്യം ഉണ്ടാകുന്നതിന് കാരണം ആകുന്നതായിരിക്കും ജീവിതം കൂടുതൽ മനോഹരമാകുന്നതായിരിക്കും.
തന്റെ ഭക്തരെ എന്ത് കാരണങ്ങൾ കൊണ്ടും കൈവിടാത്ത ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ശ്രീകൃഷ്ണ ഭഗവാന്റെ ബാല്യം മുതൽ കാണുന്ന രൂപങ്ങളെയെല്ലാം വളരെ സ്നേഹിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ. സ്നേഹം മാത്രമല്ല വളരെയധികം ഭക്തിയും കൂടിയുള്ളതാണ്. വിളിച്ചാൽ വിളിപ്പുറത്ത് നിൽക്കുന്നവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹത്തിനായി എല്ലാവരും ഇതുപോലെ തന്നെ ചെയ്യുക.