ജില്ലയിൽ എസ്എസ്എൽസിക്ക് വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു. അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും ആദ്യ റാങ്കുകാരനെ അവസാനം വിളിക്കുന്ന ക്രമത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാ സമ്മാനങ്ങളും വാങ്ങിച്ച് കുട്ടികളെല്ലാവരും തന്നെ തന്നെ പഠിപ്പിച്ച അധ്യാപകരെയും സഹായിച്ചവരെയും മാതാപിതാക്കളെയും എല്ലാം നന്ദി പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചതിനുശേഷം ആണ് ഒന്നാമത്തെ റാങ്ക് കിട്ടിയ കുട്ടിയെ വിളിച്ചത്.
അരുൺ ആയിരുന്നു അത് സ്റ്റേജിലേക്ക് വിളിച്ചതിനുശേഷം അവതാരിക മൈക്ക് കയ്യിൽ കൊടുത്ത് അവനോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. അവൻ മൈക്ക് കയ്യിൽ എടുത്ത് തന്റെ മുന്നിലിരിക്കുന്ന ഒരുപാട് ജനങ്ങളെ ആദ്യം അവനൊന്നു നോക്കി പക്ഷേ അവൻ ആരെയും തിരയുകയായിരുന്നു അതെ ആ കൂട്ടത്തിൽ അവന്റെ അമ്മയുണ്ട്. ഒരു സാരിയുടുത്ത് ജനങ്ങളുടെ കൂട്ടത്തിൽ അമ്മയും നിൽക്കുന്നുണ്ടായിരുന്നു പിന്നീട് അവൻ സംസാരിക്കാൻ തുടങ്ങി എന്റെ വിജയത്തിന്റെ കാരണം എന്റെ അമ്മ തന്നെയാണ് കാരണം.
എന്റെ അമ്മ കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചതുകൊണ്ടാണ് എനിക്ക് വിജയം കൈവരിക്കാൻ സാധിച്ചത്. എന്റെ അമ്മയ്ക്ക് പപ്പടം ഉണ്ടാക്കുന്ന പണിയാണ് അമ്മയുടെ ആ ചെറിയ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് പ്രത്യേകിച്ച് സൗകര്യങ്ങളൊന്നും ഇല്ലാതെയാണ് ഞാൻ പഠിച്ചത് പലപ്പോഴും സ്കൂളില്ലാത്ത സമയങ്ങളിൽ ഞാനും അമ്മയുടെ കൂടെ കച്ചവടത്തിന് പോകുമായിരുന്നു ഞങ്ങളുടെ വീട് വളരെ ചെറുതാണ് മഴപെയ്താൽ ചോർന്ന മേൽക്കൂരയും ആണ്.
പലപ്പോഴും മഴപെയ്യുന്ന സന്ദർഭങ്ങളിൽ എന്റെ പുസ്തകങ്ങൾ കേടുകൂടാതെ മാറ്റിവയ്ക്കുന്നതിന് അമ്മ പലപ്പോഴും കഷ്ടപ്പെടുന്നത് ഞാൻ കാണാറുണ്ട്. രാത്രിയിൽ ഞാൻ പഠിക്കുന്ന സമയത്ത് അമ്മ പലപ്പോഴും എന്റെ കൂട്ടിന് ഇരിക്കുമായിരുന്നു അതുകൊണ്ടുതന്നെ എന്റെ ഈ വിജയം അമ്മയുടെ വിജയം കൂടിയാണ്. അതും പറഞ്ഞ് അവൻ സമ്മാനം കൊടുക്കാനായി തയ്യാറായി നിന്നാൽ ചീഫ് ടെസ്റ്റിനോട് പറഞ്ഞു സാർ എന്റെ അമ്മയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
അവരുടെ തന്നെ സമ്മതിക്കുകയും ചെയ്തു വേദിയിലേക്ക് അവതാരിക അമ്മയെ ക്ഷണിച്ചപ്പോൾ അമ്മയെ കണ്ട് ചീഫ് ടെസ്റ്റ് സംശയിച്ചു. സമ്മാനം കൊടുത്തതിനുശേഷം ചീഫ് ഗസ്റ്റ് സംസാരിച്ചു അമ്മയെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട് ഈ മകന്റെ അഡ്മിഷന് വേണ്ടി എന്റെ സ്കൂളിലേക്ക് വന്ന സമയത്ത് പക്ഷേ ഞാൻ അഡ്മിഷൻ കൊടുത്തില്ല ഇപ്പോൾ അതോർത്ത് ഞാൻ വളരെയധികം സങ്കടപ്പെടുന്നു ഇനി നിങ്ങൾ പേടിക്കേണ്ട മകന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവുകളും ഞാൻ തന്നെ നോക്കും നിങ്ങളുടെ മകന്റെ എല്ലാ വിജയങ്ങൾക്കും എനിക്കും ഒരു ഭാഗമാകാൻ താല്പര്യമുണ്ട്. ഇതുപോലെ ഒരു അമ്മയാണ് മോന്റെ വിജയത്തിന് കാരണം അമ്മയെ നല്ല രീതിയിൽ ഒരു ജീവിതം ഉണ്ടാക്കുക എന്നത് ഇനി നിന്റെ ഉത്തരവാദിത്തമാണ്. അമ്മ തന്റെ മകനെ ചേർത്തുപിടിച്ചു.