വയ്യാത്ത യജമാനന് വേണ്ടി എല്ലാ ജോലികളും ചെയ്തു കൊടുക്കുന്ന വളർത്തുനായ. ഈ നായ ചെയ്യുന്ന ജോലികൾ കണ്ടാൽ ആരായാലും ഞെട്ടിപ്പോകും.

ഈ നായ കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആളെ കണ്ടാൽ അങ്ങനെ തോന്നില്ല എങ്കിലും അവൻ ഒരു ചില്ലറക്കാരനല്ല കേട്ടോ. വയ്യാത്ത തന്റെ യജമാനന് വേണ്ടി യജമാനം ചെയ്യുന്ന എല്ലാ ജോലികളും കൃത്യസമയത്ത് കൃത്യമായി ചെയ്തിരിക്കുകയാണ് ഈ നായക്കുട്ടി. ഈ നായ്ക്കുട്ടിയുടെ പ്രവർത്തി പലരെയും അത്ഭുതപ്പെടുത്തുന്നതാണ്.

   

ഒരു നായയുടെ വികൃതിയായിട്ടാണ് ആദ്യം തോന്നിയത് എങ്കിലും പിന്നീടാണ് കാഴ്ചയുടെ ഗൗരവം മനസ്സിലാകുന്നത്. ആ തിരക്ക് പിടിച്ച് നഗരത്തിലെ ഒരു ഒഴിഞ്ഞ മൂലയിൽ തട്ടുകട നടത്തി ജീവിക്കുന്ന ഹബീബ് എന്ന വ്യക്തിയുടെ വളർത്തു നായയാണ് ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹത്തിന് അധികം നടക്കാൻ പോലും സാധിക്കാത്തതുകൊണ്ട് ഉത്തമ സഹായിയാണ് ഈ നായ.

കിലോമീറ്ററുകൾ അകലെ അദ്ദേഹത്തിന്റെ എരുമകളെ പാടത്ത് പുല്ല് തീറ്റിക്കാൻ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും നായ കുട്ടിയുടെ ചുമതലയാണ് കൊണ്ടുവിടുന്നത് മാത്രമല്ല ഉച്ചയോടെ പാടത്തേക്ക് കറങ്ങിയുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല കൂടിയുണ്ട് ഈ നായകുട്ടിക്ക്. അതുപോലെ തന്നെ യജമാനനും സുരക്ഷ ഉറപ്പ് നൽകുന്നതും ഈ നായക്കുട്ടി തന്നെയാണ്.

ജീവിത ചെലവുകളിൽ അദ്ദേഹം പ്രാരാബ്ധങ്ങൾ കാണിക്കുമെങ്കിലും ഈ നായകുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകാറില്ല. എരുമയുടെ കയറിൽ കടിച്ചുപിടിച്ച് എരുമയെ മേയാൻ കൊണ്ടുപോകുന്ന നായ്ക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഈ നായ്ക്കുട്ടിയുടെ കരുതൽ എത്രത്തോളം ആണെന്ന് എല്ലാവരും മനസ്സിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *