തളർന്ന കിടന്നുറങ്ങുന്ന അമ്മയ്ക്ക് വേണ്ടി ഈ ആറു വയസ്സുകാരൻ ചെയ്തത് കണ്ടാൽ ആരുടെയും കണ്ണ് നിറയും.

ഒരു മെട്രോയിൽ ഗ്ലാസിൽ തല വെച്ച് കിടന്നുറങ്ങുന്ന അമ്മയുടെ തല നോവാതിരിക്കാൻ വേണ്ടി ആറു വയസ്സുള്ള കുട്ടി തന്നെ കൈകൾ ഗ്ലാസിന്റെയും അമ്മയുടെ തലയുടെയും ഇടയ്ക്ക് വെച്ച് നിൽക്കുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ട്രെയിനിൽ കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് .

   

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും ഈ കുട്ടിയെയും അമ്മയെയും സോഷ്യൽ മീഡിയയിൽ എല്ലാവരും അറിഞ്ഞതും. അദ്ദേഹം ചിത്രത്തിന്റെ കൂടെ എഴുതിയത് ഇപ്രകാരമായിരുന്നു. ആദ്യം ആ കുഞ്ഞു കൈ കുഞ്ഞുമായി എത്തിയ ഒരു സ്ത്രീക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തു .

എന്നിട്ട് അമ്മയുടെ ബാഗും സഞ്ചിയും എല്ലാം എടുത്ത് അമ്മയുടെ അടുത്ത് നിന്നു. അപ്പോഴെല്ലാം അമ്മ ഗ്ലാസിൽ തല വെച്ച് ഉറങ്ങുകയായിരുന്നു അപ്പോഴാണ് അവൻ ട്രെയിനിന്റെ ഇളക്കം കാരണം അമ്മയുടെ തല ഗ്ലാസിൽ ഇരിക്കുന്നത് ശ്രദ്ധിച്ചത് ഉടനെ അമ്മയെ ഉണർത്താതെ കൈ ഗ്ലാസിന്റെയും അമ്മയുടെയും ഇടയ്ക്ക് വെച്ചു ചിലർക്ക് സംഭവമല്ല.

എന്നാൽ ആ കുഞ്ഞു മനസ്സിൽ അമ്മയ്ക്ക് എത്രത്തോളം സ്നേഹമുണ്ട് എന്ന് അവന്റെ ഈ പ്രവർത്തി കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സോഷ്യൽ മീഡിയ അവന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ ആ അമ്മ ഭാഗ്യവതി ആണെന്നും ചിലർ എഴുതി. ഇതുപോലെയുള്ള കുഞ്ഞുങ്ങൾക്ക് എന്റെ മകനെ വിവാഹം ചെയ്തു കൊടുക്കുക എന്ന് രക്ഷകരമായ കമന്റുകൾ വരെ ആളുകൾ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *