മതസൗഹാർദം നമ്മൾ മനുഷ്യരിൽ എല്ലാവരിലും ഉണ്ടായിരിക്കേണ്ട ഒരു മികച്ച ഗുണം തന്നെയാണ് എന്നാൽ നമ്മളിൽ എത്ര പേരാണ് അത് പാലിച്ചുകൊണ്ട് പോകാറുള്ളത്. പലപ്പോഴും നമ്മുടെ ഉള്ളിലെ മതതീവ്രവാദം പുറത്തുവരികയും അത് മറ്റുള്ളവർക്ക് വളരെ ദോഷകരമായി രീതിയിൽ ബാധിക്കുകയും ചെയ്യും അത്തരത്തിൽ നിരവധി സംഭവങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.
എല്ലാവരും ഒന്നുതന്നെയാണ് മതത്തിന്റെ പിരിവുകളിൽ നിന്നും മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കാൻ തുടങ്ങിയാൽ അവിടെ സ്നേഹമുണ്ടാകും സൗഹൃദം ഉണ്ടാകും. മതസൗഹാർദത്തിന്റെ ഒരു വലിയ മാതൃക തന്നെയാണ് ഒരു ദേശം മുഴുവൻ നമുക്ക് കാണിച്ചു തരുന്നത്. പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ഒരു വലിയ കാഴ്ച.
റോഡിലൂടെ കടന്നുപോകുന്നത് ഒരു ക്ഷേത്രത്തിന്റെ പരിപാടിയാണ് ചെണ്ടക്കാരും കാലങ്ങളുമായി ഒരു ദേശത്തിലെ മുഴുവൻ ആളുകളും നടന്നു പോകുന്നു. എന്നാൽ ഒരു പ്രദേശമാകുമ്പോൾ അവിടെ ക്ഷേത്രങ്ങൾ മാത്രമല്ലല്ലോ ക്രിസ്ത്യൻ പള്ളികളും മുസ്ലിം പള്ളികളും എല്ലാം ഉണ്ടാകും.
പോകുന്ന വഴിയിലുള്ള മുസ്ലിം പള്ളിയിൽ നിന്നും വാങ്ക് വിളി കേട്ട ഉടനെ തന്നെ ക്ഷേത്ര ഭാരവാഹികൾ രണ്ടു പൊട്ടുന്നതും ശബ്ദമുണ്ടാകുന്നതും എല്ലാം നിർത്തുകയും നിശബ്ദമായി അവർ അതിലൂടെ കടന്നുപോകുന്ന വളരെ മനോഹരമായ ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മരങ്ങളായാലും മനുഷ്യനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കിലേ അവർ തമ്മിൽ ഒരു ഐക്യം ഉണ്ടാവുകയുള്ളൂ. എല്ലാം നമ്മൾ കണ്ടു പഠിക്കേണ്ടത് തന്നെയാണ്.