എന്തിനായിരുന്നു ആ ഡോക്ടർ ഒരു കോമാളി വേഷം കെട്ടിയത്. എന്നാൽ അതിന് പിന്നിലെ കഥ അറിഞ്ഞാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും.

കണ്ണുകൊണ്ട് കാണാൻ കഴിയുന്ന ദൈവങ്ങളാണ് ഓരോ ഡോക്ടർമാരും നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. പലപ്പോഴും മരണം തൊട്ടുമുൻപിൽ നിൽക്കുന്ന അവസരങ്ങളിൽ വീണ്ടും ഒരു പുതിയ ജന്മം നൽകാൻ ഡോക്ടർമാർക്ക് സാധിക്കും. തന്റെ മുന്നിൽ നിൽക്കുന്ന രോഗികളെ സന്തോഷിപ്പിക്കാനും അവരുടെ മനസ്സിന് ആശ്വാസം നൽകാനും ഏതെല്ലാം വിധത്തിൽ ശ്രമങ്ങൾ നടത്തണമോ അതെല്ലാം.

   

തന്നെ അവർ നടത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ ഒരു ഡോക്ടറുടെ വളരെ സ്നേഹനിർഭരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് എന്തിനായിരുന്നു അതുപോലെ ഒരു കാർട്ടൂൺ വേഷം ഡോക്ടർ കെട്ടിയത് എന്ന് ആർക്കും തന്നെ മനസ്സിലായില്ല. എന്നാൽ താൻ ചികിത്സിക്കുന്ന കാൻസർ ബാധിച്ച എപ്പോൾ വേണമെങ്കിലും മരണത്തിന് ഇരയാകാൻ പോകുന്നഒരു കുട്ടിക്ക് വേണ്ടിയായിരുന്നു ഡോക്ടർ അത് ചെയ്തത്. ആ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

അവൻ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്മാനെ കാണണമെന്ന്. ഡോക്ടർ കുട്ടിക്ക് സർപ്രൈസ് എന്നതുപോലെ ബാറ്റ്മാൻ വേഷം കെട്ടി കുട്ടിയുടെ മുൻപിൽ വന്നു. അവനത് വിശ്വസിക്കാൻ സാധിച്ചില്ല ശരിക്കും ഒരു ബാറ്റ്മാൻ മുന്നിൽ വന്ന സന്തോഷമായിരുന്നു ആ കുട്ടിക്ക്. കൈകളിലും ദേഹത്തും എല്ലാം വയറുകൾ വെച്ചുകൊണ്ടായിരുന്നു കുട്ടിയുടെ നിൽപ്പ്. അവൻ ബാറ്റ്മാനെ കണ്ടതും ഓടിപ്പോയി കെട്ടിപ്പിടിച്ചു. ഡോക്ടർ കുട്ടിയുടെ കുറെ സമയം സംസാരിക്കുകയും.

അവനോട് വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു കുറെ സമയം അവനുമായി സമയം ചെലവഴിച്ചതിനുശേഷം ആണ് ഡോക്ടർ അവിടെ നിന്നും പോയത്. തിരക്കുപിടിച്ച ചികിത്സാരംഗത്തും ആ ഡോക്ടറാകുരുന്നിനുവേണ്ടി മാറ്റിവെച്ച ഈ ചെറിയ നിമിഷം ആ കുട്ടിയുടെ ജീവിതത്തിൽ എത്ര വലിയ സന്തോഷം ആയിരിക്കും നൽകിയിട്ടുണ്ടാവുക. ഡോക്ടറെ ഓർത്ത് എല്ലാവരും അഭിമാനിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *