പഠന കാലഘട്ടങ്ങളിൽ എല്ലാം തന്നെ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ നമ്മൾ സമയം ചെലവഴിക്കുന്നത് സ്കൂളുകളിൽ ആയിരിക്കും മാത്രമല്ല അച്ഛന്റെയും അമ്മയുടെയും കൂടെ നമ്മൾ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഉള്ളത് ടീച്ചർമാരുടെ സംരക്ഷണത്തിലും അവരുടെ സ്നേഹത്തിലും ആയിരിക്കും.
അവർ നൽകുന്ന സ്നേഹം കൊണ്ടും സംരക്ഷണം കൊണ്ടും നമ്മൾ ജീവിതത്തിൽ വലിയ ഉയരങ്ങൾ തന്നെ കീഴടക്കും. പല ടീച്ചർമാരും നമ്മുടെ ഉള്ളിലെ ഉള്ള കഴിവുകളെ പുറത്തെടുത്ത് ജീവിതത്തിൽ പുതിയ പുതിയ വഴികൾ കണ്ടെത്താൻ അവർ നമ്മളെ സഹായിക്കും. മാത്രമല്ല നമ്മൾ പറയാതെ തന്നെ നമ്മുടെ സങ്കടങ്ങൾ മനസ്സിലാക്കി നമ്മളെ സമാധാനപ്പെടുത്തും.
അത്തരത്തിൽ ടീച്ചർമാരെ ഏറെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ കണ്ടാൽ ഉറപ്പായും മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടാകും. ഇവിടെ ഈ കുട്ടി എന്തിനാണ് കരയുന്നത് എന്നോ അവളെയാണ് വിഷമിച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. അതുവഴി കടന്നുപോയ അധ്യാപകൻ വിദ്യാർത്ഥിയെ കാണുകയും. അവൾ വിഷമിച്ചിരിക്കുകയാണ് എന്ന് മനസ്സിലാക്കി അവളോട് സംസാരിക്കുകയും കാര്യങ്ങൾ ചോദിക്കുകയും ചിരിച്ചുകൊണ്ട് അവൾ അവിടെ നിന്നും ഓടിപ്പോകുന്നതുമാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
അവരെന്താണ് പറഞ്ഞത് എന്ന് അറിയില്ല പക്ഷേ എത്ര വലിയ പ്രശ്നമാണെങ്കിലും അത് പോട്ടെ സാരമില്ല എന്ന് ടീച്ചർ പറയുന്ന ഒരു വാക്ക് ആയിരിക്കും ആശ്വാസം നൽകിയത്. ചിലപ്പോൾ നമ്മൾ പലർക്കും അതുപോലെ ഒരു വാക്ക് മതി ഏത് വലിയ പ്രശ്നത്തെയും നിസ്സാരമായി കാണാൻ. നിങ്ങൾക്കും ഉണ്ടോ ഇതുപോലെ നിങ്ങളെ സ്നേഹിച്ച ഒരു അധ്യാപകൻ.