നമ്മൾ ഓരോ നിമിഷവും ഇവിടെ സുരക്ഷിതമായി കഴിയുന്നത് നമ്മുടെ അതിർത്തികളിൽ നമുക്ക് കാവലായി ഉറക്കമില്ലാതെ കഴിയുന്ന പട്ടാളക്കാർ ഉള്ളതുകൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ പേര് വീടോ അറിയാത്തവർക്ക് വേണ്ടി ഓരോ നിമിഷവും നമ്മൾ പ്രാർത്ഥിക്കേണ്ടതും ആണ്. കാരണം യാതൊരു പ്രതിഫലനവും പ്രതീക്ഷിക്കാതെയാണ് അവർ നമുക്ക് വേണ്ടി അതിർത്തികളിൽ എത്ര വലിയ കഷ്ടപ്പാടുകളും സഹിച്ചു നിൽക്കുന്നത്.
അങ്ങനെയുള്ള പലർക്കും സ്വന്തം രാജ്യത്തിനുവേണ്ടി ജീവൻ വെടിയേണ്ട അവസ്ഥകളും അതിന്റെ ഭീകരതയും നമുക്ക് ഒട്ടും തന്നെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നാൽ അതിൽ കൂടുതൽ ആയിരിക്കും അവരുടെ അച്ഛനും അമ്മയും അനുഭവിക്കുന്ന വിഷമം. മാത്രമല്ല ഇന്നത്തെ കാലത്ത് പലതരത്തിലുള്ള മോശമായ സാഹചര്യങ്ങളും ഇവരുടെ അച്ഛൻ അമ്മമാർ പലരിൽ നിന്നും നേരിടുന്നുണ്ടാകും.
അവരെയെല്ലാം പലരെയും ബഹുമാനത്തോടെയും വളരെ കരുതലോടെയുമാണ് നമ്മൾ നോക്കേണ്ടത് അത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് പഠിപ്പിച്ചുതരികയാണ് ഇവിടെ ഒരു ഡോക്ടർ. രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച മകന്റെ അമ്മ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിയതായിരുന്നു.
ശേഷം എത്രയായി ഫീസ് ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ചെയ്ത പ്രവർത്തിയാണ് എല്ലാവർക്കും അത്ഭുതമായത്. എനിക്ക് എന്റെ കൺസൾട്ടിംഗ് ഫീസ് വേണ്ട അമ്മയെ ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ. ഇത് കേട്ട് അമ്മയുടെ കണ്ണുകൾ വരെ നിറഞ്ഞുപോയി അമ്മയോടുള്ള ഡോക്ടറിന്റെ പ്രവർത്തി കണ്ടു അവിടെ നിന്നവരെല്ലാം കരഞ്ഞു പോയി. അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതൊക്കെയാണ്. നമ്മൾ അവരോട് കാണിക്കേണ്ട ഉത്തരവാദിത്വം.