ഇതുപോലെ ഒരു മകനെ കിട്ടിയതാണ് അമ്മയുടെ ഭാഗ്യം. കുഞ്ഞുങ്ങൾ വളർന്നു വലുതാകുന്നതോടെ അവരുടെ മാതാപിതാക്കൾ അവർക്ക് ഒരു വലിയ ഭാരമായി തോന്നാറുണ്ട് അത്തരം സന്ദർഭങ്ങളിൽ തന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ വരെ ചില മക്കൾ തയ്യാറാകും. എന്നാൽ ചെറുപ്പത്തിൽ എല്ലാം അവരെ എത്രയാണ് അച്ഛനും അമ്മയും നോക്കിയത് എന്നവർ തിരിച്ചറിയില്ല അവർക്ക് പഠിപ്പിച്ചു കൊടുത്ത അച്ഛനമ്മമാരെ അവർ പല കാരണങ്ങൾ കൊണ്ടും ഉപേക്ഷിക്കുന്നു.
ഒരിക്കലും അച്ഛനമ്മമാർക്ക് നമുക്ക് കഷ്ടപ്പാടുകൾ മനസ്സിലാക്കി തരാറില്ല അവരുടെ കഷ്ടപ്പാടുകൾ നമ്മെ അറിയിക്കാനും പോലുമില്ല. നമ്മൾ വിഷമിക്കും എന്ന് കരുതിയായിരിക്കും എന്നാൽ അത് മനസ്സിലാക്കി പ്രവർത്തിക്കുകയാണ് നമ്മൾ ഓരോ മക്കളും മാതാപിതാക്കൾക്ക് വേണ്ടി ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം. അവർ നമുക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ നമുക്ക് പറ്റുന്ന രീതിയിൽ എല്ലാം അവരെ സഹായിക്കണം അപ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ്.
എവിടെയാ അത്തരത്തിൽ ക്ഷീണിച്ചു തളർന്നുപോയ അമ്മയെ സഹായിക്കുകയാണ് ആറ് വയസ്സുകാരൻ. രാവിലെ മുതൽ രാത്രി വരെ തനിക്ക് വേണ്ടി കഷ്ടപ്പെട്ട് അമ്മ ക്ഷീണിയായി ആ മെട്രോയിൽ ഇരുന്ന് ഉറങ്ങി പോവുകയാണ്. തന്റെ അമ്മ സുഖമായി ഉറങ്ങുന്നതിനു വേണ്ടിയും അമ്മയ്ക്ക് ശല്യമായി ഒന്നും തന്നെ ഉണ്ടാവാതിരിക്കുന്നതിന് വേണ്ടിയും ആ കുരുന്നു ചെയ്തത് കണ്ടോ. അമ്മ തലവെച്ചത് അരികിലുള്ള ഒരു ഗ്ലാസിന്റെ മുകളിലായിരുന്നു .
ആ ഗ്ലാസ് മുഖത്ത് വന്ന് ഇടിച്ച് അമ്മ ഉണരാതിരിക്കാൻ തന്നെ ചെറിയ കൈ അമ്മയുടെ മുഖത്തിന്റെയും ഇടയിലായി അവൻ വച്ചു. കൂടാതെ അമ്മയുടെ ബാഗുകൾ തന്റെ രണ്ട് തോളുകളിലും ആയി അവൻ സുരക്ഷിതമായി പിടിക്കുകയും ചെയ്തു. അമ്മയ്ക്ക് ക്ഷീണം അകറ്റാൻ പറ്റുന്ന സമയത്ത് ക്ഷീണം അകറ്റിക്കോട്ടെ അമ്മയ്ക്ക് വേണ്ട സംരക്ഷണം ഞാൻ നൽകാം ഈ പ്രായത്തിലെ ഉത്തരവാദിത്വമുള്ള ഈ കുഞ്ഞിനെ കിട്ടിയത് തന്നെയാണ് അമ്മയുടെ ഭാഗ്യം.