നമ്മൾ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ എന്ത് അസുഖം വരുമെന്ന് പറയാൻ സാധിക്കില്ല. പ്രതീക്ഷിക്കാതെ ആയിരിക്കും നമുക്ക് പലതരത്തിലുള്ള അസുഖങ്ങളും വന്നു പോകുന്നത്. അതുകൊണ്ടുതന്നെ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ അവരുടെ കൂടെ നിന്ന് ധൈര്യം പകർന്നു കൊടുക്കുകയാണ് ചെയ്യേണ്ടത് ചിലപ്പോൾ നമ്മളുടെ ഒരു വാക്കു അല്ലെങ്കിൽ ഒരു സാമീപം ആയിരിക്കും പലരുടെയും അസുഖത്തിന്റെ കാഠിന്യം കുറയ്ക്കുന്നത്.
അത് നമുക്ക് വേണ്ടപ്പെട്ടവർ തന്നെ ആകണമെന്ന് നിർബന്ധമില്ല. ഇവിടെ അത്തരത്തിൽ കാൻസർ മൂലം തലമുടി മുറിക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ സങ്കടം കണ്ട് സഹിക്കാൻ കഴിയാതെ അവൾക്ക് മനോധൈര്യം നൽകാൻ വേണ്ടി ബാർബർ ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നമുക്കെല്ലാവർക്കും അറിയാം ക്യാൻസർ രോഗത്തിന്റെ ഭാഗമായി നടത്തുന്ന കീമോ എന്ന ചികിത്സയുടെ ഭാഗമായി തലമുടി എല്ലാം തന്നെ പോകും എന്നുള്ളത്.
അതിനുമുൻപായി തന്നെ അവൾ തലമുടി എല്ലാം ഷേവ് ചെയ്തു കളയുകയാണ്. എന്നാൽ തന്റെ തലമുടി പോകുന്നതിനുള്ള സങ്കടം അവൾക്ക് സഹിക്കാൻ കഴിയുന്നില്ല. കരഞ്ഞുകൊണ്ടായിരുന്നു അവൾ തലമുടി മുറിക്കുമ്പോൾ അവിടെ ഇരുന്നത്. അവളുടെ സങ്കടം എന്താണെന്ന് മനസ്സിലാക്കാൻ അപാർക്ക് സാധിച്ചു ചിലപ്പോൾ എന്തെങ്കിലും അവളെ സമാധാനിപ്പിക്കാൻ പറഞ്ഞാൽ അത് എല്ലാവരും പറയുന്നതുപോലെ തന്നെയായിരിക്കും.
അതുകൊണ്ടുതന്നെ അയാൾ തന്റെ മുടിയും അവളെ ചേർത്തുപിടിച്ചുകൊണ്ട് ഒരു കൈകൊണ്ട് ഷേവ് ചെയ്തു കളയുകയായിരുന്നു. അവൾ വേണ്ട എന്ന് പല പ്രാവശ്യം പറയുന്നുണ്ടെങ്കിലും അയാൾ തലകുടി മുഴുവൻ ഷേവ് ചെയ്തു കളയുകയാണ്. ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നും തലമുടി പോകും എന്നുള്ളതുകൊണ്ട് സങ്കടപ്പെടേണ്ട കാര്യമില്ല എന്നും അയാൾ പറയാതെ പറയുകയാണ് അസുഖത്തെ നേരിടാനുള്ള ധൈര്യമാണ് നമുക്ക് വേണ്ടത്. ഇതുപോലെ കൂടെ നിൽക്കുകയാണ് നമ്മളും ചെയ്യേണ്ടത് നമുക്ക് പറ്റുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുക.