വിവാഹ ദിവസം അപരിചിതനായ ഒരു വ്യക്തിയിൽ നിന്ന് കിട്ടിയ ഈ ചിത്രം ഇത്രയധികം ഈ പെൺകുട്ടിയെ സന്തോഷപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. ഈ പെൺകുട്ടിയുടെ രണ്ടാമത്തെ വയസ്സിലാണ് അമ്മ മരണപ്പെട്ടു പോകുന്നത് ആ സമയത്ത് ആ നാട്ടിലുള്ള എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമായിരുന്നു വെള്ളത്തിന് വേണ്ടി കുറെയധികം ദൂരം നടക്കുക എന്നത്. അങ്ങനെ നടന്നു തിരിച്ചുവരുമ്പോൾ ആയിരുന്നു കാൽ വഴുതി സെപ്റ്റിക് ടാങ്കിലേക്ക് വീണു അമ്മ മരണപ്പെട്ടു പോവുകയായിരുന്നു.
അതും 23 ആമത്തെ വയസ്സിൽ അന്ന് വെറും രണ്ടു വയസ്സു മാത്രമുള്ള ഈ പെൺകുട്ടിയെ ഏറ്റെടുക്കാനും എന്ത് ചെയ്യണം എന്നും അറിയാതെ മുത്തശ്ശിയും ഉണ്ടായിരുന്നു. പക്ഷേ മുത്തശ്ശി നല്ല രീതിയിൽ തന്നെ കുട്ടിയെ വളർത്തി. അമ്മയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമേ അമ്മയുടെ ആയിട്ട് അവളുടെ കൈവശമുള്ളൂ. ഇപ്പോഴെല്ലാം അമ്മയെ മിസ്സ് ചെയ്യുന്നുവോ അപ്പോഴെല്ലാം ആ ഫോട്ടോയെടുത്ത് അറിയാവുന്ന രീതിയിൽ എല്ലാം പരാതികളും എല്ലാം പറയുകയും ചെയ്യും.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി 22 വയസ്സായി വീട്ടുകാരെല്ലാവരും ചേർന്ന് ഒരു വിവാഹം ഉറപ്പിച്ചു. അങ്ങനെ ആ വിവാഹം നടന്നു വിവാഹം നടന്ന ഭർത്താവിന്റെ കൂടെ ചേർന്ന് നിൽക്കുമ്പോൾ ആയിരുന്നുപരിചിതൻ ആയിട്ടുള്ള ഒരു ഫോട്ടോഗ്രാഫർ ഈ ചിത്രങ്ങൾ അവരുടെ കൈകളിലേക്ക് ഏൽപ്പിച്ചത്. ഒട്ടും പ്രതീക്ഷിച്ചില്ല കാരണം വിവാഹനിശ്ചയത്തിന് ഭർത്താവിന്റെ കൂടെ നിന്ന് എടുത്ത ചിത്രമായിരിക്കും എന്നായിരുന്നു വിചാരിച്ചത്.
പക്ഷേ ആ ഒരു സമ്മാനം തുറന്നു നോക്കിയ സമയത്ത് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കരച്ചിൽ അടക്കാൻ ആവാതെയാണ് ഈ പെൺകുട്ടി വിവാഹ വേദിയിൽ നിന്നത്. 20 വർഷമായി താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തിരുന്ന വ്യക്തി വിവാഹനിശ്ചയിച്ച അന്നുമുതൽ അമ്മ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്തൊക്കെ കാര്യങ്ങളായിരിക്കും എനിക്ക് വേണ്ടി ചെയ്തു തരുക അല്ലെങ്കിൽ എന്നെ ഒരുക്കുന്നതിന് അമ്മ എന്തെല്ലാമായിരിക്കും ചെയ്യുക എന്ന് ചിന്തിച്ച് ഓരോ നിമിഷവും അവൾ അമ്മയെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.