അച്ഛനെ പൊന്നുപോലെ നോക്കുന്ന ഈ മകളെ കണ്ടോ. ഈ അച്ഛന്റെയും മകളുടെയും പിന്നെയും കണ്ടാൽ ആരുടെയും മനസ്സ് നിറഞ്ഞു പോകും.

ഒരു തീവണ്ടിയിൽ നിന്നുള്ള കാഴ്ചയാണ് നമ്മൾ എവിടെ കാണുന്നത്. അച്ഛനും പെൺമക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട് എത്രയൊക്കെ പെൺകുട്ടികൾക്ക് അമ്മയെ ഇഷ്ടമാണെന്ന് പറഞ്ഞാലും അവർക്ക് അച്ഛനോടുള്ള അടുപ്പം ഒന്ന് വേറെ തന്നെയാണ്.ഇപ്പോഴും അവരുടെ ഒരു ഹീറോ തന്നെയായിരിക്കും അവരുടെ അച്ഛൻ.

   

അച്ഛനോട് ഒരു പ്രത്യേക സ്നേഹവും കരുതലും അവർക്കുണ്ടാവുക തന്നെ ചെയ്യും. അച്ഛന്റെയും മകളുടെയും സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. അവരെ കണ്ടാൽ തന്നെ അറിയാം തെരുവിൽ നിരവധി സാധനങ്ങൾ വിൽക്കുന്ന ആളുകളാണ് എന്ന്. വലിയ രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ പോകുന്നവരെല്ലാം അവർ.

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ദിവസവും കഷ്ടപ്പെടുന്നവർ. അച്ഛൻ കഷ്ടപ്പെടുന്നത് തന്റെ മകളായ ആ പൊന്നോമനയെ വളർത്തി വലുതാക്കുന്നതിനും അവളുടെ വയറു നിറയ്ക്കുന്നതിന് വേണ്ടിയാണ്. എന്നാൽ അവൾ തന്നെ ഇത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച വളർത്തുന്ന അച്ഛന്റെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നുമുണ്ട്.

അവൾക്ക് വേണ്ടി അച്ഛൻ കൊടുത്ത ഭക്ഷണം പൊതിയിൽ നിന്നും അച്ഛനെ ഒരു വായ കൊടുക്കുകയാണ് അവൾ. ഞാൻ മാത്രം കഴിച്ചാൽ പോരല്ലോ എനിക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനും കഴിക്കേണ്ട എന്ന് ആ കുഞ്ഞ് ചിന്തിച്ചു കാണും. ഇതുപോലെ ഒരു കാഴ്ച നമ്മുടെ എല്ലാവരുടെയും മനസ്സ് നിറയ്ക്കുന്നുണ്ട്. അവളോട് കഴിച്ചോളാൻ അച്ഛൻ പറയുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും അച്ഛന് വാരി കൊടുക്കുകയാണ് ആ കുഞ്ഞ്. അവളുടെ വിശപ്പ് മാത്രമല്ല അച്ഛന്റെ വിശപ്പ് മനസ്സിലാക്കുവാനും അവൾക്ക് സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *